പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക; ഒഴിവാക്കപ്പെട്ടവരുടെ പരാതികൾക്ക് മുൻഗണന നൽകണമെന്ന് സുപ്രിംകോടതി

 

Centre assures Supreme Court that withheld SSA funds will be released to Kerala soon

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവരുടെ പരാതികൾക്കും അപ്പീലുകൾക്കും അടിയന്തര മുൻഗണന നൽകണമെന്ന് സുപ്രിംകോടതി. അപ്പീലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ച് അപ്പലേറ്റ് ട്രൈബ്യൂണലുകളുടെ എണ്ണം വർധിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചു. നിലവിൽ ലഭിച്ചിട്ടുള്ള 38.31 ലക്ഷം അപ്പീലുകളിൽ 22.21 ലക്ഷവും പേര് വെട്ടപ്പെട്ടവരുടേതാണെന്ന് കോടതി നിരീക്ഷിച്ചു.

വോട്ടർ പട്ടികയിൽ പേര് ചേർത്തതിനെതിരെ ലഭിച്ചിട്ടുള്ള 16.10 ലക്ഷം അപ്പീലുകളിന്മേലുള്ള നടപടികൾ തൽക്കാലത്തേക്ക് മാറ്റിവയ്ക്കാനും പേര് നഷ്ടപ്പെട്ടവരുടെ അപേക്ഷകൾ ആദ്യം പരിഗണിക്കാനും സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട രണ്ട് ലക്ഷത്തിലധികം വോട്ടർമാരുടെ അപ്പീലുകൾക്ക് പ്രത്യേക പരിഗണന നൽകണം. ഇതിനായി കൊൽക്കത്ത നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗകര്യപ്രദമായ ഇടങ്ങൾ കണ്ടെത്തി കൂടുതൽ ട്രൈബ്യൂണലുകൾ സ്ഥാപിക്കണമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *