അണ്ടർ 17 ലോകകപ്പ്: ബെ​ൽ​ജി​യ​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം

ദോ​ഹ: ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഘ​ട്ട​മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ബെ​ൽ​ജി​യ​ത്തി​ന് (6-0) ത​ക​ർ​പ്പ​ൻ ജ​യം. ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി​യ മാ​റ്റി​യോ സോ​റി​യ​യും, ഒ​രു ഗോ​ളും നാ​ല് അ​സി​സ്റ്റു​ക​ളു​മാ​യി ക​ളം നി​റ​ഞ്ഞ ജെ​ല്ലെ ഡ്രീ​സ​നു​മാ​ണ് ബെ​ൽ​ജി​യ​ത്തി​ന് ജ​യ​മൊ​രു​ക്കി​യ​ത്.

ക​ളി തു​ട​ങ്ങി മൂ​ന്നാം മി​നി​റ്റി​ൽ ത​ന്നെ പ്രെ​ബെ​ൻ ബ്ലോ​ണ്ടീ​ലി​ലൂ​ടെ ബെ​ൽ​ജി​യം അ​ക്കൗ​ണ്ട് തു​റ​ന്നു. 15-ാം മി​നി​റ്റി​ലും 18-ാം മി​നി​റ്റി​ലും വ​ല​കു​ലു​ക്കി​യ മാ​റ്റി​യോ സോ​റി​യ ബെ​ൽ​ജി​യ​ത്തി​ന്റെ ലീ​ഡ് മൂ​ന്നാ​യി ഉ​യ​ർ​ത്തി. തു​ട​ർ​ന്നും ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട ബെ​ൽ​ജി​യ​ത്തി​നാ​യി 23-ാം മി​നി​റ്റി​ൽ ടി​ന​സ് മൂ​ർ​ത്താ​മ​റും, 39-ാം മി​നി​റ്റി​ൽ കി​യാ​ൻ അ​ച്ചാ​ബ​റും ല​ക്ഷ്യം ക​ണ്ട​തോ​ടെ ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​മ്പോ​ൾ ത​ന്നെ ബെ​ൽ​ജി​യം (5-0) ആ​ധി​പ​ത്യം നേ​ടി​യി​രു​ന്നു.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ബെ​ൽ​ജി​യം പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി. ആ​ദ്യ നാ​ല് ഗോ​ളു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യ ജെ​ല്ലെ ഡ്രീ​സ​ൻ 51-ാം മി​നി​റ്റി​ൽ ഗോ​ൾ അ​ടി​ച്ച് സ്കോ​ർ 6-0 ആ​യി ഉ​യ​ർ​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ സ​ബ്സ്റ്റി​റ്റ്യൂ​ട്ടു​ക​ളെ ഇ​റ​ക്കി മു​ന്നേ​റ്റം ന​ട​ത്താ​ൻ ന്യൂ​സി​ല​ൻ​ഡ് ശ്ര​മി​ച്ചെ​ങ്കി​ലും ബെ​ൽ​ജി​യ​ൻ പ്ര​തി​രോ​ധം ഭേ​ദി​ക്കാ​നാ​യി​ല്ല. ജ​യ​ത്തോ​ടെ, നോ​ക്കൗ​ട്ട് റൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.