ഫലസ്തീൻ പോരാട്ടത്തിന് കുരുന്നുകളുടെ ഐക്യദാർഢ്യം.

ഇസ്രഈൽ നരമേധത്തിൽ ഞെരിഞ്ഞമരുന്ന ഫലസ്തിന്റെ സ്വാതന്ത്ര്യ പോരാളികൾക്ക് കുരുന്നുകളുടെ ഐക്യദാർഢ്യം. അരീക്കോട് ഏരിയ ടീൻ ഇന്ത്യ, മലർവാടി കുട്ടിക്കൂട്ടത്തിന്റെ കീഴിലാണ് ഇരുനൂറോളം കുട്ടികൾ ഐക്യദാർഢ്യ മുദ്രാവാക്യം മുഴക്കി പിന്തുണ അറിയിച്ചത്. (Children’s Solidarity for the Palestinian Struggle.)

കിഴുപറമ്പ് പള്ളിക്കുന്നിൽ നിന്നും ആരംഭിച്ച ഐക്യദാർഢ്യ റാലി എടശ്ശേരി കടവ് പാലം ചുറ്റി പള്ളിക്കുന്നിൽ സമാപിച്ചു. ഐക്യദാർഢ്യ സമ്മേളനം ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് പി.വി. ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ടീം ഇന്ത്യ ഏരിയ കോർഡിനേറ്റർ എം.കെ. സഗീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മലർവാടി ഏരിയ കോർഡിനേറ്റർ എ.പി. ഗഫൂർ മാസ്റ്റർ സ്വാഗതവും കെ.വി. മുസ്തഫ മാസ്റ്റർ നന്ദിയും പറഞ്ഞു. വൈ.കെ. അബ്ദുല്ല മാസ്റ്റർ, കെ.സി. മുംതാസ് ടീച്ചർ, പി.കെ. സാജിത ജമാൽ, കെ.ടി. ഷരിഫ എം.ഷംസുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *