കിഴുപറമ്പ് GVHSS വിജയാഹ്ളാദ ഘോഷയാത്ര നടത്തി.

winners

അരിക്കോട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻമാരായ കിഴുപറമ്പ് GVHSS വിജയാഹ്ളാദ ഘോഷയാത്ര നടത്തി. (winners)

കുനിയിൽ മില്ലും പടിയിൽ നിന്നാരംഭിച്ച ഘോഷയാത്ര കുനിയിൽ ന്യൂബസാർ, കിഴുപറമ്പ് ടൗൺ എന്നിവിടങ്ങളിൽ ചുറ്റി കിണറ്റിൻ കണ്ടിയിൽ സമാപിച്ചു. ഉപജില്ല കലോത്സവ വിജയികൾ, PTA, SMC, SPG ഭാരവാഹികൾ, അംഗങ്ങൾ, SPC ടീം, സ്കൂൾ ബാന്റ് ടീം, അധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർ ഘോഷയാത്രയിൽ അണി നിരന്നു. കിഴുപറമ്പ് അങ്ങാടിയിൽ CH ക്ലബ്ബ്, ടീം വെൽഫെയർ എന്നിവക്ക് കീഴിൽ മധുരം നൽകി സ്വീകരിച്ചു. കിണറ്റിൻ കണ്ടിയിൽ രക്ഷിതാക്കളായ ശശിമോൻ, ബിനീഷ് എന്നിവർ മിഠായി നൽകി സ്വീകരിച്ചു. കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി.പി.സഫിയ, PTA പ്രസിഡണ്ട് ഇ.സി. ജുമൈലത്ത്. SMC ചെയർമാൻ ME ഫസൽ, PTA വൈസ് പ്രസിഡണ്ട് എം.കെ. അഫ്സൽ ബാബു, ഹെഡ് മാസ്റ്റർ കെ.സുരേഷ്, SPG ചെയർമാൻ വി. നിസാമുദ്ധീൻ, PTA, SMC അംഗങ്ങളായ MM മുഹമ്മദ്, കെ.ടി. അൻവർ, റസിയാബി, കെ.റഫീഖ് ബാബു, സലീന ബഷീർ അധ്യാപകരായ ടി.രാമചന്ദ്രൻ, വി .ഷഹീദ്, പി.സുരേന്ദ്രൻ, എ. ജംഷിയ, കെ.ടി.ഖാലിസ , കെ.ഷമീന, പി. സജീന, കെ. സൗബിന തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *