മറ്റുള്ളവരുടെ ചോരക്ക് കൊതിക്കുന്നതാണ് ഇന്നിന്റെ ശാപം ; അബ്ദുസമദ് സമദാനി.
കരിപ്പൂർ: മനുഷ്യത്വത്തിന്റെ ലാഞ്ചന പോലുമില്ലാത്ത മറ്റുള്ളവരുടെ ചോരക്ക് കൊത്തിക്കുന്ന രാഷ്ട്ര നേതൃത്വങ്ങളും ജനതയും ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അബ്ദുസമദ് സമദാനി. വ്യാജ വാർത്ത കളിലൂടെ വൈരവും വിദ്വേഷവും വളർത്തുന്ന സമകാലീന ലോകത്ത് മനുഷ്യർ മനുഷ്യരെ സ്നേഹിക്കുന്ന പരസ്പരം കലഹിക്കാത്ത നാഗരികതക്ക് വേണ്ടി പണിയെടുക്കാൻ ഓരോ വ്യക്തിക്കും ബാധ്യതയുണ്ട്.
ആരെയും വെറുക്കാതിരിക്കലാണ് എന്റെ മതമെന്ന് പ്രഖ്യാപിച്ച പ്രവാചകൻ മുഹമ്മദിന്റെ സന്ദേശം ലോകത്തിന് മുമ്പിൽ എക്കാലവും ഔന്നത്യത്തോടെ ഉയർന്നു നില്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവ്യമായി അടുത്ത ജനുവരി 25, 26, 27, 28 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ കെ.അബൂബക്കർ മൗലവി അധ്യക്ഷനായി, സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ഉമ്മർ സുല്ലമി മുഖ്യ പ്രഭാഷണം നടത്തി, അബ്ദുൽ ലതീഫ് കരമ്പുലാക്കൽ, എം. അഹമ്മദ് കുട്ടി മദനി, ഡോ: അൻവർ സാദത്ത്, ഡോ: കെ.പി ജുവരിയ്യ, അബ്ദുൽ അലി മദനി, ഡോ: യു.പി യഹ് യാഖാൻ മദനി, എം.ആദിൽ നസീഫ്, എം.കെ.ബഷീർ പ്രസംഗിച്ചു.