കുസാറ്റിൽ പാളിച്ച പറ്റിയെന്ന് സമ്മതിച്ച് വി.സി: കുട്ടികളെ കയറ്റിവിടുന്നത് വൈകി

VC PG Sankaran reacts Cusat Tragedy and organizational failure

കുസാറ്റിലെ സംഗീതനിശയുടെ സംഘാടനത്തിൽ പാളിച്ച പറ്റിയെന്ന് സമ്മതിച്ച് കുസാറ്റ് വി.സി പി.ജി.ശങ്കരൻ. സമയക്രമം പാലിച്ച് കുട്ടികളെ കയറ്റി വിടുന്നതിൽ പാളിച്ച സംഭവിച്ചു, പ്രതീക്ഷിക്കാത്ത ആൾകൂട്ടം എത്തിയെന്നും വിസി . അപകടത്തിൽ സമഗ്രാന്വേഷണം നടത്തുമെന്ന് മന്ത്രിമാരായ പി രാജീവും, ആർ ബിന്ദുവും പറഞ്ഞു. അപകടം നടന്ന ഓഡിറ്റോറിയത്തിൽ പൊലീസ് പരിശോധന നടത്തി.

സംഭവത്തിൽ അന്വേഷണം നടത്താൻ കുസാറ്റ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ പുറത്ത് തടിച്ചു കൂടിയിരുന്നു. പരിപാടി തുടങ്ങാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുവാൻ ശ്രമിച്ചതാണ് അപകടകരണമായതെന്ന് വി സി നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സ്‌കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥികളായ അതുൽ തമ്പി , സാറ തോമസ്, ആൻ റുഫ്ത എന്നിവരും പാലക്കാട് സ്വദേശി ആൽബിൻ തോമസുമാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മലപ്പുറം സ്വദേശി ഷേബയും ആലപ്പുഴ സ്വദേശി ഗീതാഞ്ജലിയും തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്.

VC PG Sankaran reacts Cusat Tragedy and organizational failure

Leave a Reply

Your email address will not be published. Required fields are marked *