നവകേരളസദസ്സ്; വിളംബര ജാഥ നടത്തി കിഴുപറമ്പ പഞ്ചായത്ത് സംഘാടക സമിതി.
നവകേരള സദസ്സിനോടാനുബന്ധിച് കിഴുപറമ്പ പഞ്ചായത്ത് സംഘാടക സമിതി വിളംബര ജാഥ നടത്തി. താളമേള അകമ്പടിയോടു കൂടി കുനിയിൽ പെരുംകടവ് പാലം മുതൽ ന്യൂബസാർ വരെ നടന്നു. ചെയർമാൻ M ഷൈജു , വില്ലേജ് ഓഫീസർ അബ്ബാസ് വൈസ് ചെയർമാമാരായ P വിജയലക്ഷ്മി, KVഷഹർബാൻ, ധന്യാ ഫ്രാൻസിസ്, MM മുഹമ്മദ് , ശശികുമാർ, PC ചെറിയാത്തൻ, ശ്രീധരൻ, സത്യൻ എന്നിവർ നേതൃത്വം നൽകി. വിവിധ സർക്കാർ ഉദ്യോഗസ്ഥർ, അംഗണവാടി, കുടുംബശ്രീ, ആശാവർക്കർ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുജനങ്ങൾ തുടങ്ങിയവർ വിളംബര ജാഥയിൽ പങ്കെടുത്തു.
Kizhuparamba Panchayat organizing committee conducted a proclamation march.