‘അലോഫ്റ്റ് ‘ സിവിൽ സർവീസ് ഫൗണ്ടേഷൻ പഠന പദ്ധതി ഉദ്ഘാടനം ചെയ്തു.

Aloft', Civil Service Foundation learning scheme inaugurated 

 

അരീക്കോട്: പാഠപുസ്തകങ്ങൾക്ക് അപ്പുറം വിജ്ഞാന സമ്പാദനം ലക്ഷ്യമിട്ടും സിവിൽ സർവീസ് ഉൾപ്പെടെ ഉന്നത മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിനും ആയി അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സർവീസ് ഫൗണ്ടേഷൻ പഠന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം പെരിന്തൽമണ്ണ എംഎൽഎയും ‘ക്രിയാ ‘സിവിൽ സർവീസ് അക്കാദമിയുടെ സ്ഥാപകനുമായ നജീബ് കാന്തപുരം നിർവഹിച്ചു. യുപി വിഭാഗം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പരിപോഷണത്തിനായി കൈറ്റ് ആരംഭിച്ച ‘ഇ ക്യൂബ് ‘ ഇംഗ്ലീഷ് ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എംപി ശരീഫ ടീച്ചർ നിർവഹിച്ചു.

 

Also Read : വിനോദ യാത്ര സംഘടിപ്പിച് അരീക്കോട് ബ്ലോക്ക് പരിവാർ കമ്മറ്റി

 

പ്രൗഢഗംഭീരമായ ചടങ്ങിലേക്ക് സ്കൂൾ എസ്പിസി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി വിശിഷ്ടാതിഥികളെ സ്വീകരിച്ചു. ചടങ്ങിൽ സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാന ശില്പിയായ എച്ച്.എം.ഇൻ ചാർജ് ജോളി ജോസഫ്, സംസ്ഥാന സ്കൂൾ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ സ്നിഗ്ദ ആർ വിജയ്, കേരള സ്റ്റേറ്റ് സ്പെഷ്യൽ ചിൽഡ്രൻസ് ആൻഡ് പാര സ്കേറ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ സോജിൽ ഒ എന്നിവർക്കുള്ള ഉപഹാരങ്ങൾ എംഎൽഎ വിതരണം ചെയ്തു. ചടങ്ങിലെ വിശിഷ്ടാതിഥിയായ നജീബ് കാന്തപുരം എംഎൽഎക്ക് പിടിഎയുടെയും സ്കൂളിന്റെയും ഉപഹാരം ശരീഫ ടീച്ചർ സമ്മാനിച്ചു.

 

Also Read : വേറിട്ട പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിന് പ്രൊഫ. കെ എ ജലീൽ പുരസ്കാരം

പ്രിൻസിപ്പാൾ സി എ മുഫീദ സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ടി പി ഉമ്മർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റംല വെള്ളാരി , പ്രസന്ന എംപി , സൈനബ പട്ടീരി, എസ് എം സി ചെയർമാൻ കെ സുരേഷ് ബാബു , പിടിഎ വൈസ് പ്രസിഡണ്ട് അഷ്റഫ് പട്ടാക്കൽ, ഖൈറുന്നീസ ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സിവിൽ സർവീസ് ഫൗണ്ടേഷൻ പഠന പദ്ധതിയുടെ വിശദാംശങ്ങൾ എച്ച് എം ഇൻ ചാർജ് ജോളി ജോസഫും ഈ ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബിന്റെ പ്രവർത്തനങ്ങൾ കൈറ്റ് മാസ്റ്റർ ട്രെയിനർ ശിഹാബുദ്ദീൻ ടി യും വിശദീകരിച്ചു.

Aloft’, Civil Service Foundation learning scheme inaugurated

Leave a Reply

Your email address will not be published. Required fields are marked *