എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ റാലി നടത്തി വി.കെ.എച്ച്.എം.ഒ കോളേജ്.
മുക്കം: എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട് വി.കെ.എച്ച്.എം.ഒ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ റാലി നടത്തി. എം എം ഒ ക്യാമ്പസ്സിൽ നിന്ന് ആരംഭിച്ച റാലി മുക്കം നഗരം ചുറ്റി കോളേജ് അങ്കണത്തിൽ വെച്ച് സമാപിച്ചു. റാലിയിൽ കോളേജ് അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫിസർ അജിത ടി വി, അധ്യാപകരായ പ്രഭ, ഹസ്ന ഷെറിൻ, രേഷ്മ, നയന എന്നിവർ റാലിയെ അഭിസംബോധനം ചെയ്ത് സംസാരിച്ചു. തുടർന്ന് റാലിക്ക് ശേഷം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ബോധവൽക്കരണ ക്ലാസ്സിന് മുക്കം സി.എച്ച്.സി എം.എൽ എസ്.പി സ്റ്റാഫ് നഴ്സ് റെജില എ നേതൃത്വം നൽകി.
VKHMO College conducted an awareness rally on AIDS Day.