മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം, ‘പരിഷ്കർത്താക്കൾ: ജീവിതം, പോരാട്ടം, ത്യാഗം’ നവോത്ഥാന സംഗമം സംഘടിപ്പിച്ചു
ആലുക്കൽ: കെ. സി അബൂബക്കർ മൗലവി, ശൈഖ് മുഹമ്മദ് മൗലവി എന്നിവരുടെ ചരിത്രം ആസ്പദമാക്കി ‘പരിഷ്കർത്താക്കൾ: ജീവിതം, പോരാട്ടം, ത്യാഗം’ എന്ന പ്രമേയത്തിൽ ഐ.എസ്.എം അരീക്കോട് മണ്ഡലം സമിതി നടത്തിയ നവോത്ഥാന സംഗമം അരീക്കോട് ആലുക്കലിൽ സംഘടിപ്പിച്ചു. സാമൂഹിക മുന്നേറ്റത്തിന് പഴയകാല നവോത്ഥാന നായകർ അർപ്പിച്ച സേവനത്തിൽ നിന്ന് പാഠം ഉൾകൊണ്ട് പുതിയ നവോത്ഥാന മുന്നേറ്റങ്ങൾക്ക് ശ്രമങ്ങൾ ഉണ്ടാവണമെന്ന് ഐ.എസ്.എം മണ്ഡലം സമിതി ആലുക്കലിൽ നടത്തിയ നവോത്ഥാന സംഗമം ആവശ്യപ്പെട്ടു. ജീർണതകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് നവോത്ഥാന നായകരെ കാലം തേടുന്നുണ്ടന്നും സംഗമം അഭിപ്രായപ്പെട്ടു. വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ ജനുവരിയിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സംമ്മേളനത്തിൻ്റെ മുന്നോടിയായായി സംഘടിപ്പിച്ച നവോത്ഥാനസംഗമം കെ.എൻ.എം മർകസുദ്ദഅവ ജനറൽ സെക്രട്ടറി സി. പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ. എസ്. എം അരീക്കോട് മണ്ഡലം സെക്രട്ടറി സലാഹുദ്ദീൻ കല്ലരട്ടിക്കൽ അധ്യക്ഷത വഹിച്ചു. സി.പി സൈതലവി, ഡോ. കെ.ഷബീർ,ഹാറൂൺ കക്കാട്, എന്നിവർ പ്രമേയ പ്രഭാഷണം നടത്തി. യുവത പ്രസിദ്ധീകരിച്ച ‘നവോത്ഥാന നായകർ നടന്ന വഴികൾ’ പുസ്തകം പ്രശസ്ത എഴുത്തുകാരൻ ഇ.കെ. മായിൻ മാസ്റ്റർ പ്രകാശനം ചെയ്തു. ഫാസിൽ ആലുക്കൽ പുസ്തകം പരിചയപ്പെടുത്തി.കെ.പി അബ്ദുറഹ്മാൻ സുല്ലമി, കെ.അബ്ദുറഷീദ് ഉഗ്രപുരം,വൈ.പി സുലൈഖ, കെ.അബ്ദുൽ ജലീൽ മാസ്റ്റർ,ഹാറൂൺ സിദ്ധീഖ തുടങ്ങിയവർ പ്രസംഗിച്ചു. വിശ്വ മാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയം വിശദീകരിച്ച് റിഹാസ് പുലാമന്തോൾ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിന് എം ഉബൈദുല്ല നന്ദിയും പറഞ്ഞു. Revival meeting was organized