വേദ വെളിച്ചം വിശ്വമാനവികതക്ക് ശക്തി പകരുന്നു, മംഗലാപ്പുരം ഇസ്ലാഹി മീറ്റ്

Vedic light shines on universal humanity. Mangalapuram Islahi Meet

മംഗലാപുരം: ദൈവിക ദർശനങ്ങളുടെ സമാഹാരമായ ഖുർആൻ വിശ്വമാനവികത പുലരാൻ വഴി നിർദേശിക്കുന്നന്നെന്നും അവ ഏറ്റെടുക്കാൻ മാനവ സമൂഹം മുന്നോട്ടു വരണമെന്നും മംഗലാപുരം ഇസ് ലാഹി സംഗമം അഭിപ്രായപ്പെട്ടു. ലോക നീതിക്കും മാനവികതകും നിരന്തരം പരിക്കേൽക്കുന്ന സമകാലിക സാഹചര്യത്തിൽ വേദങ്ങൾ ഉദ്ഘോഷിക്കുന്ന സമാധാന സന്ദേശങ്ങൾക്ക് പ്രസക്തിയുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു. വരുന്ന ജനവരിയിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടി യായി മംഗലാപ്പുരം കൊടകർ നൂർ മഹലിൽ സംഘടിപ്പിച്ച ഇസ് ലാഹി സംഗമം കെ.എൻ.എം മകർകസുദ്ദഅവ സംസ്ഥാന ഉപാധ്യക്ഷൻ ഡോ: കെ.അബൂബക്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുസ്സലാം പുത്തൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ: ഇസ്മായിൽ കരിയാട്, പ്രൊഫ: അലി മദനി മൊറയൂർ പ്രമേയ വിശദീകരണം നടത്തി, പി.എം റഹൂഫ് മദനി, അബ്ദുൽ ലത്തീഫ് മാഗ്ലൂർ, മുഹയുദ്ദീൻ മംഗലാപുരം, അബ്ദുറഹീം ഖുബ പ്രസംഗിച്ചു‌.

Vedic light shines on universal humanity. Mangalapuram Islahi Meet

Leave a Reply

Your email address will not be published. Required fields are marked *