പ്രളയഭീതി ഇനി വേണ്ട ; വെള്ളപൊക്ക മുന്നറിപ്പ് സംവിധാനങ്ങളുമായി വിദ്യാർത്ഥികൾ.

Students with flood warning systems.

പ്രളയഭീതിയിൽ ഉറക്കം നഷ്ടപെടുന്ന നദീതീരവാസികൾക്ക് ആശ്വാസമായി ഫ്ലഡ് ഡിറ്റക്ഷൻ അലാറം സജ്ജമാക്കി വിദ്യാർത്ഥികൾ. മലപ്പുറം എടവണ്ണ എസ് എച്ച്എം ജി . വി. എച്ച്. എസ് എസിലെ ആദിൽ അബ്ദുൽ ഗഫൂറും മുഹമ്മദ് ഷാനിലുമാണ് വെള്ളപ്പൊക്ക ഭീതിയിൽ നിന്ന് പുഴയോരവാസികളെ സുരക്ഷിതരാക്കുന്ന പ്രോജക്ട് വൊക്കേഷണൽ എക്സ്പോയിൽ അവതരിപ്പിച്ചത്. മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചുള്ള പ്രളയ മുന്നറിയിപ്പ് സംവിധാനമാണ് ഇതിൽ പ്രധാനം. മഴയുടെ അളവ് രേഖപ്പെടുത്തുകയും അത് ഗ്രാഫ് രൂപത്തിൽ കാണാൻ അവസരം ഒരുക്കുകയും ചെയ്യും. വെള്ളപ്പൊക്കത്തിന് രൂക്ഷത എളുപ്പത്തിൽ മനസ്സിലാക്കാനും നദിയോട് ചേർന്ന റോഡുകളിൽ വെള്ളം കയറിയാൽ വാഹനങ്ങൾക്ക് രണ്ട് കിലോമീറ്റർ അകലെ വെച്ച് മുന്നറിയിപ്പ് നൽകാനും സജ്ജീകരണമുണ്ട്. Students with flood warning systems.

 

Students with flood warning systems.

Leave a Reply

Your email address will not be published. Required fields are marked *