ഭിന്നശേഷിക്കാർക്ക് വേണ്ടി ചിക്കോട് പഞ്ചായത്തിൽ ഗ്രാമസഭ സംഘടിപ്പിച്ചു.

A gram sabha was organized in Chikode panchayat for the differently abled.

 

ചീക്കോട് : മുഴുവൻ ഭിന്നശേഷിക്കാർക്കും കിടപ്പു രോഗികൾക്കും മാനദണ്ഡങ്ങളിൽ ഇളവ് നൽകി പെൻഷൻ അനുവദിക്കണമെന്നും ഇത്തരം മുഴുവൻ കുടുംബങ്ങൾക്കും ബിപിഎൽ റേഷൻ കാർഡ് അനുവദിക്കണമെന്നും ചിക്കോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

സാധാരണയായി നാല്ചക്ര വാഹനമോ എയർ കണ്ടീഷനോ ഉള്ള വീടുകൾക്ക് ബിപിഎൽ കാർഡ് അനുവദിക്കാറില്ല. എന്നാൽ ഒരു ഭിന്നശേഷിക്കാരൻ ഉള്ള വീട്ടിൽ ചികിത്സക്കും മറ്റും കൊണ്ട് പോവുന്നതിനും ഇവരുടെ ആരോഗ്യ സുരക്ഷക്കും നാല്ചക്ര വാഹനവും എയർ കണ്ടീഷനും പലപ്പോഴും അത്യാവശ്യമാണ്. അത് കൊണ്ട് ഈ മാനദണ്ഡങ്ങൾ ഭിന്നശേഷിക്കാരുടെ കാര്യത്തിൽ മാറ്റണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഭിന്നശേഷിക്കാരുടെ ചികിത്സക്കും മറ്റുമായി ഓരോ മാസവും വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാൽ പെൻഷൻ അനുവദിക്കുന്നതിന് ഒരു ലക്ഷം വരുമാനം എന്ന മാനദണ്ഡം മാറ്റണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
2024-25 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ചിക്കോട് പഞ്ചായത്ത്‌ ഭരണസമിതി ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചത്.

ഗ്രാമസഭയിൽ ICDS സൂപ്പർവൈസർ ഫാത്തിമ്മ മാഡം സ്വാഗതം പറഞ്ഞു സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചേർമാൻ നസീമ അധ്യക്ഷ പദവി അലങ്കരിച്ച വേദിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട്‌ ഇളംങ്കയിൽ മുംതാസ് നിർവഹിച്ചു.
ഭിന്നശേഷിക്കാരുടെ ആദ്യ രേഖ മെഡിക്കൽ സർട്ടിഫിക്കറ്റാണന്നും മെഡിക്കൽ സർട്ടിഫിക്കറ്റ്, UDiD എന്ത് എന്തിന് എന്ന വിശയത്തിൽ പൊന്നാട് ഹൽത്ത് ഇൻസ്പക്ടർ പത്നാപൻ സംസാരിച്ചു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, ഫാത്തിമ്മ കുട്ടശേരി, മൈമൂന തടത്തിൽ ‘ റഷീദ് വോയിസ് ഓഫ് ഡിസേബിൾ ഭാരവാഹികളായ ലത്തീഫ്, അബ്ദുൽ സലാം, സൗദാബി, ആമിന, സഫിയ തുടങ്ങിയവർ ഉൾപെടെ രക്ഷിതാക്കളും കുട്ടികളും ഉൾപെടെ നൂറോളം പേർ പങ്കടുത്തു. A gram sabha was organized in Chikode panchayat for the differently abled.

 

A gram sabha was organized in Chikode panchayat for the differently abled.

Leave a Reply

Your email address will not be published. Required fields are marked *