ഗവണ്മെന്റ് സ്കൂളുകളിൽ ഒന്നാമത്, ഓവറോൾ മൂന്നാമത്; ചരിത്ര വിജയവുമായി GHSS കാവനൂർ
GHSS കാവനൂരിന് ഇത് ചരിത്ര വിജയം. മലപ്പുറം ജില്ലയിൽ തന്നെ കലാമേളയിൽ മൊത്തം സർക്കാർ സ്കൂളുകളുടെ ഗണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ടും എന്നാൽ മറ്റു മേഖലകളിലെ സ്കൂളുകൾ ഉൾപ്പടെ ഓവറോൾ മൂന്നാം സ്ഥാനവും നേടി GHSS കാവനൂർ. ഒരു പോയിന്റിനാണ് രണ്ടാം സ്ഥാനം നഷ്ടമായത്. കാവനൂർ ഗവ: ഹൈസ്കൂൾ ആദ്യമായാണ് ഉന്നത പട്ടികയിൽ ഇടം നേടുന്നത്. അരീക്കോട് സബ്ജില്ലയിൽ നിന്നും ആദ്യ പത്തിൽ GHSS കാവനൂർ മാത്രമാണുള്ളത്. 142 പോയിന്റ് നേടി CHMHSS പൂക്കോളത്തൂർ ജില്ലയിൽ ഒന്നാം സ്ഥാനവും 103 പോയിന്റുമായി RMHS മേലാറ്റൂർ രണ്ടാം സ്ഥാനവും കരസ്തമാക്കി. 102 പോയിന്റാണ് മൂന്നാമതുള്ള കവനൂരിന്. GHSS Kavanoor