ഊർജ സംരക്ഷണ റാലി നടത്തി സീതി ഹാജി സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ.

Siti Haji Memorial Govt: Vocational Higher Secondary School conducted energy conservation rally.

 

എടവണ്ണ : സീതി ഹാജി സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്. എസ്. യൂനിറ്റ് ഊർജ്ജ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മിതം 2.0 റാലി നടത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രമോദ്. എൻ ഫ്ലാഗ് ഓഫ് ചെയ്ത റാലി ചാലിയാർക്കരയിൽ ഊർജ്ജ സംരക്ഷണ വലയം തീർത്തുകൊണ്ട് അവസാനിപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് എം മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ഇ. സുൽഫിക്കർ ഉദ്ഘാടനം ചെയ്തു. എടവണ്ണ കെഎസ്ഇബി സബ് എൻജിനീയർ പി.ഫർഹാൻ ഊർജ്ജ ബോധവൽക്കരണം നടത്തി. എൻഎസ്എസ് വളണ്ടിയർ ലീഡർ സി.വിഷ്ണുമായ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വളണ്ടിയർ ലീഡർ ഷംഹാസ് നന്ദി പറഞ്ഞു. Siti Haji Memorial Govt: Vocational Higher Secondary School conducted energy conservation rally.

Leave a Reply

Your email address will not be published. Required fields are marked *