കർഷകർക്ക് നാനോ യൂറിയ പ്രയോഗം ഇനി ഡ്രോൺ വഴിയും ; ചാലിയാർ പാടത്ത് പരീക്ഷണം നടത്തി.

Nano urea application to farmers now through drone; The experiment was conducted at Chaliyar field.

 

വികസിതത്‌ ഭാരത് സങ്കൽപ് യാത്ര യുടെ ഭാഗമായി കിഴുപറമ്പ ചാലിയാർ പടത്ത് ഡ്രോൺ ഉപയോഗിച്ച് നാനോ യൂറിയസ്പ്രെയിങ് പ്രദർശനം നടത്തി. ആയുഷ്മാൻ ഭാരത്, പിഎം ഉജ്ജ്വല, ഖർ ഖർ ജൽ, നാനോ ഫേർട്ടിലിസർ സ്കീം, DAYNRLM സ്കീം തുടങ്ങി കേന്ദ്ര സർക്കാരിന്റെ വിവിധ തരത്തിലുള്ള ജനക്ഷേമ പദ്ധതികളെ പറ്റി ബോധവാന്മാരാക്കുന്നതിനു വേണ്ടിയാണ് വികസിതത്‌ ഭാരത് സങ്കൽപ് യാത്ര നടത്തിയത്. ഇന്നലെ ഉച്ചക്ക് 2.30 നു കുനിയിൽ ന്യൂ ബസാർ കെഎംസിറ്റി ക്ലിനിക്കിന് സമീപം യുള്ള ഗ്രൗണ്ടിൽ നടന്ന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫിയ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പി.പി. എ. റഹ്മാൻ അധ്യക്ഷത വഹിച്ചു. cds ചെയർപേഴ്സൺ റംല, ആശംസ അർപ്പിച്ചു. കൃഷി ഓഫീസർ ഷെബീൻ , കേരള ഗ്രാമീണ ബാങ്ക് മാനേജർ ദീപക്, ഓഫീസർ കരുൺ എന്നിവർ വിവിധ സ്കീമുകളെ പറ്റി വിശദീകരിച്ചു. സങ്കൽപ് യാത്രയുടെ ഭാഗമായി, ഉച്ചക്ക് 2.30 നു പ്രധാന പരിപാടിയുടെ ഭാഗമായി സൗച്ചന്യ ഹെൽത്ത്‌ ചെക്കപ്പ്, ഉജ്ജ്വല സ്കീം എൻറോലമെന്റ്, വിവിധ സ്കീമുകളെ പരിചയ പെടുത്തൽ തുടങ്ങിയവ നടന്നു. FLC കോർഡിനേറ്റേഴ്സ് ആയ വാസുദേവൻ, സായിദ് ഫസൽ ഫിനാൻഷ്യൽ ലിറ്ററസി ക്ലാസ്സെടുത്തു. Nano urea application to farmers now through drone; The experiment was conducted at Chaliyar field.

Leave a Reply

Your email address will not be published. Required fields are marked *