ഒരു കോള്‍ പോലും ചെയ്തില്ല, ഇന്റര്‍നെറ്റ് ഉപയോഗിച്ചില്ല; ബില്ല് വന്നത് 1,30,650 രൂപയുടേത്; ബി.എസ്.എൻ.എല്ലിന് പണി കൊടുത്ത് ഉപഭോക്‌തൃ കമ്മീഷൻ.

BSNL, Abdul Azeez issue 

 

ഒരു കോള്‍ പോലും ചെയ്തില്ല ഇന്റര്‍നെറ്റ് ഉപയോഗിച്ചില്ല എന്നാൽ അബ്ദുല്‍ അസീസിന് ബില്ല് വന്നത് 1,30,650 രൂപ. ബി.എസ്.എൻ.എല്ലിന് പണി കൊടുത്ത് ഉപഭോക്‌തൃ കമ്മീഷൻ. പരാതിക്കാരന് ബി.എസ്.എൻ.എല്‍ 25000 രൂപാ നഷ്ടപരിഹാരം നല്‍കാൻ ജില്ലാ ഉപഭോക്‌തൃ കമ്മീഷന്റെ വിധി. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് എസ്.എസ്.എച്ച്‌.എസ്.എസിലെ അധ്യാപകനായ എൻ.കെ.അബ്ദുല്‍ അസീസും ബി.എസ്.എൻ.എല്ലും തമ്മിലുള്ള തര്‍ക്കത്തിലാണ് വിധി ഉണ്ടായത്.

2019 മെയ് മാസത്തില്‍ തന്റെ പോസ്റ്റ് പെയ്ഡ് മൊബൈല്‍ നമ്ബറില്‍ ഇന്റര്‍നാഷണല്‍ റോമിംഗ് സൗകര്യം ലഭിക്കാനായി അബ്ദുല്‍ അസീസ് 5000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് അടച്ചിരുന്നു. തുടര്‍ന്ന് ഉംറ നിര്‍വഹിക്കാനായി സൗദിയിലേക്ക് പോയി. അവിടെ നിന്ന് വീട്ടിലേക്ക് വിളിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഇപ്പോള്‍ തന്നെ 83000 രൂപാ ബില്‍ ആയിട്ടുണ്ടെന്നും അതിനാല്‍ ഡിസ്കണക്ഷൻ ആയിട്ടുണ്ടെന്നുമായിരുന്നു അറിഞ്ഞത്.

നാട്ടിലെത്തി വിവരം അന്വേഷിച്ചപ്പോള്‍ 130650 രൂപയുടെ ബില്ലാണ് ലഭിച്ചത്. എന്നാല്‍ ഒരു കോള്‍ പോലും ചെയ്യാതെയും ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കാതെയുമാണ് സെക്യൂരിറ്റി തുക അടക്കം ഇത്രയധിക രൂപയായത് എന്നായിരുന്നു പരാതി. തുടര്‍ന്നാണ് ജില്ലാ ഉപഭോക്‌തൃ കമ്മീഷനെ സമീപിച്ചത്.

ബില്‍ തുകയായ 130650 രൂപാ നല്‍കേണ്ടെന്നും പരാതിക്കാരന് 20000 രൂപാ നഷ്ടപരിഹാരവും 5000 രൂപാ കോടതി ചെലവിനും നല്‍കാനാണ് വിധിയായത്. തുക ഒരു മാസത്തിനകം നല്‍കണമെന്നും താമസം വരുന്ന പക്ഷം 9 ശതമാനം പലിശയും നല്‍കാനാണ് വിധി. BSNL, Abdul Azeez issue

Leave a Reply

Your email address will not be published. Required fields are marked *