മുജാഹിദ് സമ്മേളനം : മാനവികതാ സന്ദേശ യാത്രക്ക് തുടക്കം.

Mujahid 10th state conference. 

 

കോഴിക്കോട് : “വിശ്വമാനവികതക്ക് വേദ വെളിച്ചം ” എന്ന പ്രമേയവുമായി 2024 ജനുവരി അവസാന വാരം കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കോഴിക്കോട് സൗത്ത് ജില്ല സംഘാടക സമിതി സംഘടിപ്പിക്കുന്ന മാനവികതാ സന്ദേശ യാത്രക്ക് തുടക്കമായി. പത്ത് ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രയാണം നടത്തുന്ന സന്ദേശയാത്ര ഐക്യവും സൗഹാർദ്ദവും ശക്തിപ്പെടുത്തി വേദങ്ങൾ പ്രസരിപ്പിക്കുന്ന മാനവിക മൂല്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാൻ ലക്ഷ്യമിടുന്നു. യാത്രയുടെ ഭാഗമായി സന്ദേശ ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദർശനം, മാനവികതാ പ്രഭാഷണം, സൗഹൃദ കോർണർ എന്നിവ നടക്കും. മീഞ്ചന്ത വട്ടക്കിണറിൽ കെ.എൻ.എം. മർകസുദ്ദഅവ ജില്ല പ്രസിഡണ്ട് പി.ടി.അബ്ദുൽ മജീദ് സുല്ലമി സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു. ജില്ല ദഅവ കൺവീനർ എം.ടി. അബ്ദുൽ ഗഫൂർ , അബ്ദു മങ്ങാട് , കുഞ്ഞിക്കോയ ഒളവണ്ണ , ബി.വി. മെഹബൂബ് , അബ്ദുസ്സലാം കാവുങ്ങൽ പ്രസംഗിച്ചു. Mujahid 10th state conference.

 

Leave a Reply

Your email address will not be published. Required fields are marked *