എഫ് ഐ ടി യു കീഴുപറമ്പ് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു.
കീഴുപറമ്പ് : ഞങ്ങൾക്കും ജീവിക്കണം, തൊഴിലിടങ്ങൾ സംരക്ഷിക്കുക. എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി, ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ കീഴുപറമ്പ് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. യൂണിറ്റ് സമ്മേളനം യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സെയ്താലി വലമ്പൂർ ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്ത് വലിയ രീതിയിലുള്ള തൊഴിലവകാശ പോരാട്ടങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് . ജീവിക്കാൻ സമ്മതിക്കാത്ത തൊഴിലാളി – ജനവിരുദ്ധ നയങ്ങൾ എൽഡിഎഫ് സർക്കാർ സംസ്ഥാനത്തും നടപ്പിലാക്കി കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണമാണ് പിണറായി സർക്കാരിന്റെ തൊഴിലാളി നയങ്ങൾ എന്നും കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പുതിയ പലപേരുകളിലായി സംസ്ഥാനത്ത് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം സലീജ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. വിഷയ അവതരണത്തിന് ജില്ലാ ട്രഷറർ പിടി അബൂബക്കർ നേതൃത്വം നൽകി. വെൽഫെയർ പാർട്ടി കീഴ്പ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്തുള്ള, പാർട്ടി യൂണിറ്റ് പ്രസിഡന്റ് മജീദ് പിച്ചമണ്ണിൽ, ജിഷ, സാജിറ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു.
FITU has organized a sub-unit conference.