സത്താർ പന്തല്ലൂരിന്റെ മകൾക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിൽ കേസെടുത്തു
മലപ്പുറം: എസ്‌വൈഎസ് നേതാവ് സത്താർ പന്തല്ലൂരിന്റെ മകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മലപ്പുറം കൊളത്തൂർ പൊലീസാണ് കേസെടുത്തത്. പെൺകുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതി.Sattar Pantallur
സ്ത്രീത്വത്തെ അപമാനിക്കൽ, സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ രണ്ടുപേർക്ക് പൊലീസ് നോട്ടീസ് നൽകി.