അപകട ഭീഷണിയുള്ള മരം മുറിക്കാൻ പരാതി നൽകി.ഡി. വൈ. എഫ്. ഐ
അരീക്കോട്: താലൂക്ക് ആശുപത്രി, വില്ലേജ് ഓഫീസ്, പഞ്ചായത്ത്, പോലീസ് സ്റ്റേഷന് എന്നീ സ്ഥാപനങ്ങളിലേക്ക് പോകുന്ന വഴിയിലെ ആൽമരമാണ് 29 തിങ്കൾ രാത്രിമുറിഞ്ഞ് വീണത്. രാത്രി സമയം ആയത് കൊണ്ട് വൻ അപകടം ഒഴിവായി ദിവസവും നൂറ് കണക്കിന് ആളുകൾ പോകുന്നതും നിലവിൽ ഈ റോഡിലുടെയാണ്. ബന്ധപ്പെട്ട അധികാരികൾ മരം മുറിച്ച് മാറ്റിയിട്ടിലെങ്കിൽ.വലിയ അപകടത്തിന് അരിക്കോട്ടിലെ ജനങ്ങൾ സാക്ഷി ആകുമെന്നും പരാതിയിൽ സൂചിപ്പിച്ചു. ഡി. വൈ. എഫ്. ഐ. അരീക്കോട് ഭാരവാഹികളായ ജുബിൻ എം. സലാം അനൂപ്. ടി പി, ശ്യം എന്നിവർ അരീക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജുവിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻ നടപടി സ്വീകരിക്കും എന്ന് ഡി.വൈ.എഫ്. ഐ. ഭാരവാഹികൾക്ക് സെക്രട്ടറി ഉറപ്പ് നൽകി