‘കുനിയിൽ മഗ്‌രിബ് നമസ്കാരം കഴിഞ്ഞാൽ ഒരു സൗഹൃദ ചായ’
കുനിയിൽ: അൻവാർ നഗറിൽ മഗ്‌രിബ് നമസ്കാരം കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ചായ ലഭിക്കും. സൗഹൃദ ചായ എന്ന പേരിൽ അറിയപ്പെടുന്ന ഈ ചായ എല്ലാവർക്കും കിട്ടുന്നതാണ്. എല്ലാ ദിവസവും അസ്തമയ നമസ്കാരാനന്തരം അൻവാർ മസ്ജിദിന് എതിർവശത്തുള്ള കെട്ടിടത്തിൽ നിന്നാണ് സൗഹൃദ ചായ വിതരണം. ‘വിശ്വ മാനവികതക്ക് വേദവെളിച്ചം’ എന്ന ശീർഷകത്തിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അൻവാർ നഗർ ശാഖ ഒരുക്കിയിട്ടുള്ള സംഘാടക സമിതി ഓഫീസിൽ നിന്നാണ് ചായ നൽകുന്നത്. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി സൗഹൃദ ചായ തുടങ്ങിയിട്ട്. അൻവാർ നഗറിലെ കച്ചവടങ്ങളെ ബാധിക്കാത്ത രൂപത്തിലാണ് ഇത് നൽകി വരുന്നത്. സമ്മേളന ദിവസം വരെ ഇത് തുടരുമെന്ന് സംഘാടകർ അറിയിച്ചു. വീരാൻ കിളിക്കോടൻ, ഹംസ കോലോത്തുംതൊടി, ഇസ്മായിൽ കാരങ്ങാടൻ എന്നിവരാണ് ഈ സൗഹൃദ ചായക്ക് നേതൃത്വം നൽകുന്നത്.
‘A Friendly Tea After Maghrib Namaz at Kuni’