നാടിന് അഭിമാനമായി ഒരു കൂട്ടം മിടുക്കർ.

ഉത്തർ പ്രദേശിലെ ലക്നോവിൽ വച്ച് നടന്ന ദേശീയ ബോക്സിംഗ് (നാഷണൽ ബോക്സിംഗ്) ചാമ്പ്യൻഷിപ്പിൽ (2023) ദേശീയ ചാമ്പ്യന്മാരായി തോട്ടുമുക്കം പ്രദേശത്തെ കുട്ടികൾ. അലീന സാജു വാണിയപ്പുരയ്ക്കൽ, എബെൽ ബെന്നി, ദേവേർഷ്, അഞ്ജലി കെ.എസ്, അശ്വിൻ എസ്, അർച്ചന സാജു,
എന്നിവരാണ് ദേശീയ മെഡൽ ചാമ്പ്യന്മാരായത്.

വെറ്റിലപ്പാറ, വിളക്ക്‌പറമ്പ് സ്വദേശിയായ രാജനാണ് ഈ കുട്ടികൾക്കെല്ലാം പരിശീലനം നൽകുന്നത്
തോട്ടുമുക്കം, പനമ്പിലാവ്, ചുണ്ടത്തുംപൊയിൽ, അരീക്കോട് എന്നിവിടങ്ങളിൽ ഇദ്ദേഹത്തിന് പരിശീലന കേന്ദ്രങ്ങളുണ്ട്.

ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്, മ്യൂസിക്കൽ ഫോം എന്നിവയിൽ ഗോൾഡ് മെഡൽ നേടിയ അലീന സാജു വാണിയപ്പുരയ്ക്കൽ ചുണ്ടത്തു പൊയിൽ ഗവ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

സബ്ജൂനിയർ ബോയ്സ് ബ്രൗൺസ് മെഡൽ (56 kg വിഭാഗം) നേടിയ എബെൽ ബെന്നി സെന്റ് തോമസ് ഹൈസ്ക്കൂൾ തോട്ടുമുക്കം.

ദേവേർഷ് സബ്ജൂനിയർ ബോയ്സ് ഗോൾഡ് മെഡൽ (96 kg വിഭാഗം) HSS മൂർഖനാട്
ക്ലാസ്- +1. അഞ്ജലി കെ.എസ് ( -56kg വിഭാഗം) ഗോൾഡ് മെഡൽ സെന്റ് തോമസ് ഹൈസ്ക്കൂൾ തോട്ടുമുക്കം.

അശ്വിൻ എസ് സബ് ജൂനിയർ ബോയ്സ് ഗോൾഡ് മെഡൽ (40kg വിഭാഗം). മ്യൂസിക്കൽ
ഫോം. Ghss വെറ്റിലപ്പാറ.

അർച്ചന സാജു സബ് ജൂനിയർ ഗേൾസ് (-48 kg വിഭാഗം) ഗോൾഡ് മെഡൽ,
സെന്റ് തോമസ് ഹൈസ്ക്കൂൾ തോട്ടുമുക്കം.

Leave a Reply

Your email address will not be published. Required fields are marked *