കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു.
മാനന്തവാടി: വയനാട് ചേകാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു.. കുറുവ ദ്വീപ് വിഎസ്എസ് ജീവനക്കാരൻ പാക്കം സ്വദേശി പോളാണ് മരിച്ചത്.. രാവിലെ 9.30നു ചെറിയമല ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്.
ആക്രമണത്തിൽ നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റിരുന്നു. ആക്രമണത്തിനു പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വയനാട്ടിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഇതു രണ്ടാമത്തെയാള്‍ക്കാണു ജീവന്‍ നഷ്ടമാകുന്നത്.