താമരശേരിയിൽ സ്വകാര്യ ബസിന്‍റെ ഹൈഡ്രോളിക് ഡോറിന് ഇടയിൽപെട്ട് പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്ക്

A plus one student was injured after falling between the hydraulic door of a private bus in Thamarassery

 

കോഴിക്കോട്: താമരശേരിയിൽ സ്വകാര്യ ബസിന്‍റെ ഹൈഡ്രോളിക് ഡോറിന് ഇടയിൽപെട്ട് പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്ക്. പരിക്കേറ്റ 16കാരിയെ വിജനമായ സ്ഥലത്ത് ഇറക്കി വിട്ടതായും പരാതി. കട്ടിപ്പാറ – താമരശ്ശേരി റൂട്ടിൽ ഓടുന്ന ഗായത്രി എന്ന ബസ്സിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. പരാതി നൽകിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

അതേസമയം കോഴിക്കോട് മുളിയങ്ങലില്‍ ബസിൽ കയറുന്നതിന് മുൻപ് വാഹനം എടുത്തതോടെ വിദ്യാർഥി നിലത്തുവീണു . കോഴിക്കോട് നൊച്ചാട് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികൾ ബസിൽ കയറുന്നതിനിടെയാണ് ബസ് മുന്നോട്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *