പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു
പൗരത്വ ഭേദഗതി നിയമത്തിനെതിരെസിപിഐഎം ചീക്കോട്, കിഴക്കേ കൊളബലം ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ചീക്കോട് അങ്ങാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐഎം ചീക്കോട് ലോക്കൽ കമ്മിറ്റി അംഗം ബിനീഷ് ചീക്കോട് സ്വാഗതവും, കിഴക്കെ കൊളമ്പലം ബ്രാഞ്ച് സെക്രട്ടറി സുബ്രമണ്യൻ അധ്യക്ഷതയും വഹിച്ചു. സിപിഐഎം ചീക്കോട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ചന്ദ്രദാസ് മാസ്റ്റർ, അഷ്‌റഫ് കൊളമ്പലം എന്നിവർ സംസാരിച്ചു.