വിമുക്തി ലഹരിവർജ്ജന മിഷന്റെ ഭാഗമായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
വിമുക്തി ലഹരിവർജ്ജന മിഷന്റെ ഭാഗമായി മാനന്തവാടി ജനമൈത്രി, എക്സൈസ് സ്ക്വാഡ്, ഡ്രീം വയനാടിന്റെ സഹകരണത്തോടെ മാനന്തവാടി താലൂക്കിലെ എല്ലാ ഹൈസ്കൂൾ/ഹയർ സെക്കന്ററി സ്കൂളിലെയും അധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന ക്യാമ്പ് അസി. കളക്ടർ എസ്. ഗൗതം രാജ് ഐ.എ. എസ് ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ ഫോർ ആന്റി ഡ്രഗ് ആക്ടിവിറ്റിയെപ്പറ്റി അധ്യാപകരെ ബോധവാന്മാരാക്കുന്ന പരിശീലന പരിപാടിയിൽ എക്സൈസ് വിമുക്തി മാനേജർ എ.ജെ ഷാജി, ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് എം, ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സനിൽ.എസ്, ഡ്രീം വയനാട് കോർഡിനേറ്റർ ഡെൽബിൻ ജോയ്, ഫ്രാൻസിസ് മൂത്തേടൻ (പ്രൊജക്റ്റ് ഡയറക്ടർ MOSC മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോലഞ്ചേരി), ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപകർ എന്നിവർ പങ്കെടുത്തു.