കിഴിശേരിയിൽ വാഹനാപകടം ; യുവാവ് മരണപ്പെട്ടു
കൊണ്ടോട്ടി കിഴിശ്ശേരി ആലിഞ്ചോട് വളപ്പകുണ്ടിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് അപകടം നടന്നത്.
സ്വകാര്യ ബസ്സ് ജീവനക്കാരനും കിഴിശ്ശേരി പേങ്ങാട്ട് പുറായയിൽ താമസിക്കുന്ന അനന്ദു (37) ആണ് മരണപ്പെട്ടത്. മറ്റ് നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി