വയനാട്ടിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; തിരുരങ്ങാടി സ്വദേശി മരണപെട്ടു.

Accident in Wayanad, car falls down hill; A native of Tirurangadi died.

 

തിരൂരങ്ങാടി : കുടുംബസമേതം യാത്രപോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ. ഹൈസ്കൂ‌ൾ അധ്യാപകനുമായ കെ.ടി. ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.

ഭാര്യ ജസീല, മക്കളായ നസ്രിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റൽ പ്രവേശിപിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *