ആദർശ മുഖാ-മുഖം പോസ്റ്റർ പ്രകാശനം ചെയ്തു
അരീക്കോട്: സലഫിസം ബിദ്അത്താണ് എന്ന പ്രമേയത്തിൽ ജനുവരി 26 ന് അരീക്കോട് വെച്ചു നടുന്ന ആദർശ മഖാമുഖത്തിൻ്റെ പ്രചരണാർത്ഥം കാവനൂർ, കീഴുപറമ്പ്, അരീക്കോട്, ഊർങ്ങാട്ടിരി എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള പ്രസ്ഥാനിക പ്രതിനിധികളെ പങ്കെടുപ്പിച്ച് നേതൃസംഗമം നടന്നു. സ്വാഗത സംഘം ചെയർമാൻ കെ.കെ അബൂബക്കർ ഫൈസി ഉദ്ഘാടനം ചെയ്ത സംഗമത്തിൽ കൺവീനർ സുൽഫിക്കർ കീഴുപറമ്പ് മുഖാമുഖ പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു. അബ്ദുൽ അസീസ് മാസ്റ്റർ, കെ.കെ സൈഫുദ്ധീൻ, അബ്ദുസലാം സഖാഫി, ഹബീബുറഹ്മാൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.