തെരുവുനായ ശല്യം പരിഹരിക്കുക, കടിയേറ്റവർക്ക് ചികിത്സാ സഹായം നൽകുക; സി.പി.ഐ മുതുവല്ലൂർ ലോക്കൽ കമ്മിറ്റി

മുതുവല്ലൂർ പഞ്ചായത്തിലെ തെരുവ് നായ ശല്യം പരിഹരിക്കാൻ ഇടപെടണമെന്നും, പരിക്കേറ്റവർക്ക് ചികിത്സാ സഹായം നൽകണം എന്നും സി.പി.ഐ മുതുവല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടിയേറ്റവരെ സന്ദർശിച്ചശേഷം പഞ്ചായത്ത് സെക്രട്ടറിയോടും,
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനോടും ആവശ്യപ്പെട്ടു. രണ്ട് ദിവസം മുൻപ് മുണ്ടക്കുളം ഭാഗത്ത് മദ്രസയിലേക്ക് പോവുന്ന കുട്ടികളെയും, മുതുപറമ്പ് ഭാഗത്ത് വയസ്സായ സ്ത്രീയേയും കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.
സ്ത്രീക്ക് ശരീരമാസകലം കടിയേറ്റിട്ടുണ്ട്.
ശാസ്ത്രീയമായ വന്ധ്യകരണം പല പഞ്ചായത്തും ചെയ്തിട്ടുണ്ടങ്കിലും മുതുവല്ലൂർ പഞ്ചായത്തിൽ നടന്നിട്ടില്ല. വീടുകളിലെ വളർത്തുമൃഗങ്ങൾക്ക് ( നായ,പൂച്ച,) വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകുക. തെരുവുനായ ശല്യം പരിഹരിക്കാൻ ഷെൽട്ടർ സംവിധാനം നടപ്പിലാക്കുക. വന്ധീകരണ നടപടികൾ ഉടൻ നടത്തുക. നായ ശല്യം പരിഹരിക്കാൻ താലൂക്ക് ദുരന്തനിവാരണ സമിതിയേയും (TDRF), സന്നദ്ധ സംഘടനകളേയും, നാട്ടുക്കാരേയും സഹകരിപ്പിച്ച് മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കാൻ
പഞ്ചായത്ത് ഉടനടി നടപടി സ്വീകരിക്കുക. നടപടി സ്വീകരിക്കാത്ത സാഹചര്യം ഉണ്ടായാൽ crpc 133 (1) (f) പ്രകാരം കലക്ടർക്ക് പരാതി നൽകി മുന്നോട്ട് പോവും എന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി അസ്ലം ഷേർ ഖാൻ, അസി. സെക്രട്ടറി ബീരാൻ കുട്ടി, ലോക്കൽ കമ്മിറ്റി അംഗം. എരണികുളവൻ സൈതലവി, എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി ശിഹാബ് മുണ്ടക്കുളം എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *