കിഴുപറമ്പ് GVHSS ൽ എയിഡ്സ് ബോധവൽക്കരണം നടത്തി

AIDS awareness was conducted at GVHSS,

ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി എയിഡ്സ് രോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അവക്കെതിരെ സ്വീകരിക്കേണ്ട ജീവിത രീതികളും ഉൾക്കൊള്ളിച്ച് സ്കൂൾ JRC, പിയർ എഡുക്കേറ്റേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ നടത്തി . ബോധവൽക്കരണ പ്രവർത്തനങ്ങൾ ഹെഡ്മാസ്റ്റർ ടി.സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രത്യേക അസംബ്ലിയിൽ എയ്ഡ്സ് ലോഗോ രൂപപ്പെടുത്തി. ക്ലാസ് തലത്തിൽ കൂട്ടികൾ ബോധവൽക്കരണ സന്ദേശം കൈമാറി. അധ്യാപകരായ അമീന കെ.കെ. ജംഷിയ എ, സൈറാബാനു എം, റസിയ സി.കെ. വിദ്യാർത്ഥി പ്രതിനിധികളായ ബേബി ഷഹല, ദിൽന, ഫൈബിന, അൻഷ മജീദ്, ഷൻസ എന്നിവർ നേതൃത്വം നൽകി.

AIDS awareness was conducted at GVHSS,

AIDS awareness was conducted at GVHSS,

Leave a Reply

Your email address will not be published. Required fields are marked *