ചെറുതുരുത്തി കള്ളപ്പണ ആരോപണം; അനിൽ അക്കരയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും
തൃശൂർ: കഴിഞ്ഞ ദിവസം ചെറുതുരുത്തിയിൽ നിന്ന് പിടികൂടിയ പണം കള്ളപ്പണമാണെന്ന് ആരോപിച്ച അനിൽ അക്കരക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാലക്കാട് കുളപ്പുള്ളി സ്വദേശി സി. സി ജയൻ. 19 ലക്ഷം രൂപയാണ് ജയന്റെ കാറിൽ നിന്നും ഇന്നലെ ഇലക്ഷന്‍ സക്വാഡ് പിടികൂടിയത്.black money
25 ലക്ഷം രൂപയാണ് ബാങ്കിൽ നിന്നും നിന്ന് എടുത്തതെന്നും അതിന് രേഖകൾ ഉണ്ട് എന്നും ജയൻ പറഞ്ഞു. സിപിഎം നേതാക്കൾക്ക് എതിരെ പരാതി നൽകുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും സി. സി ജയൻ കൂട്ടിച്ചേർത്തു. വീട് പണിക്ക് വേണ്ടിയുള്ള ടൈൽസ് വാങ്ങാനായി എറണാകുളത്തേക്ക് പോകുകയായിരുന്നു എന്നും അതിന് വേണ്ടിയാണ് ബാങ്കിൽ നിന്നും പണമെടുത്തത് എന്നും ജയൻ മൊഴി നൽകിയിരുന്നു.