വാഴക്കാട് പതിനേഴുകരിയുടെ മരണം; പുതിയ വഴിതിരുവുകൾ വാഴക്കാട് മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലന്ന് ആരോപണം
കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരണപെട്ട കുട്ടിയുടെ കേസിലെ പുതിയ വഴിതിരുവുകൾ വാഴക്കാട് പ്രാദേശിക മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലന്ന് നാട്ടുകാരുടെ ആരോപണം. കേസിൽ നിലവിൽ അറസ്റ്റിലായവരുടെ താത്പര്യം സംരക്ഷിക്കാനാണ് പ്രാദേശിക മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും നാട്ടുകാർ കുറ്റപെടുത്തി.
Also Read : 17കാരിയെ ചാലിയാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: കരാട്ടെ അധ്യാപകൻ അറസ്റ്റിൽ
കുട്ടിയുടെ മരണവുമായി ബന്ധപെട്ടുള്ള മുഴുവൻ വാർത്തകളും മുഖ്യധാര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും പ്രാദേശിക മാധ്യമങ്ങൾ കണ്ണടച്ചിരിക്കുകയാണ്. ചില ചാനലുകൾ പ്രസിദ്ധീകരിച്ച വാർത്തകൾ പിൻവലിക്കുകയും ചെയ്തു. എന്നാൽ വാഴക്കാട് ടൈംസ് നിശ്പക്ഷമായി വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Also Read : എടവണ്ണപ്പാറയിൽ പ്ലസ് വൺ വിദ്യാർഥിനി മുങ്ങിമരിച്ചു
മാധ്യമ ധർമം വാർത്തകൾ ജനങ്ങളിൽ എത്തിക്കുക എന്നുള്ളതാണ്. ഇപ്പോൾ നടക്കുന്ന സംഭവികാസങ്ങളിൽ പിന്നീട് മാറ്റങ്ങളുണ്ടായാലും നിലവിലെ വിവരങ്ങൾ പുറത്തുവിടാനാണ് നവ മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടത്. വ്യാജവാർത്തകൾ പ്രചരിക്കുന്ന കാലത്ത് യഥാർത്ഥ വാർത്തകളും മൂടിവെക്കുന്നത് ശെരിയായ മാധ്യമ ധർമം അല്ലെന്ന് വ്യക്തികൾ അഭിപ്രായപെട്ടു.