ആലുക്കൽ – ചേലാട്ട് റോഡിന്റെ ഉദ്ഘാടനം ചെയ്തു.
SDS 2021-22 പദ്ധതിയുടെ ഭാഗമായി പി കെ ബഷീർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4.60 ലക്ഷം രൂപ ചിലവഴിച്ചു കോണ്ക്രീറ്റ് ചെയ്ത ആലുക്കൽ – ചേലാട്ട് റോഡിന്റെ ഉദ്ഘാടനം പി.കെ ബഷീർ എം എൽ എ നിർവഹിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദുഹാജി അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുലൈഖ വൈ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ദിവ്യ,സൈനുൽ ആബിദ് സി,ശ്രീധരൻ,മുനീർ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.