അമല പോളിന് കല്യാണം; പിറന്നാൾ ദിനത്തിൽ വിവാഹാഭ്യർഥനയുമായി സുഹൃത്ത്

ടി അമല പോൾ വിവാഹിതയാകുന്നു. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. അമലയുടെ പിറന്നാൾ ദിനത്തിലാണ് വിവാഹാഭ്യർഥന നടത്തിയത്.വിഡിയോ ജഗദും അമല പോളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ‘മൈ ജിപ്സി ക്വീൻ’ വിവാഹത്തിന് സമ്മതം അറിയിച്ചുയെന്ന് കുറിച്ചുകൊണ്ടാണ് വിഡിയോ പങ്കുവെച്ചത്. നടിക്ക് ആശംസയുമായി ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്.

2014 ൽ അമല സംവിധായകൻ എം.എൽ വിജയിയെ വിവാഹം കഴിച്ചിരുന്നു. നാല് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ 2017 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു.

ലാൽ ജോസ് സംവിധാനം ചെയ്ത നീലതാമര എന്ന ചിത്രത്തിലൂടെയാണ് അമല പോളിന്റെ തുടക്കം. പിന്നീട് തമിഴിൽ നിന്ന് മികച്ച അവസരങ്ങൾ നടിയെ തേടി എത്തി. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മൈനയാണ് കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിലെ പ്രകടനത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. മലയാളത്തിലും തമിഴിലും മാത്രമല്ല തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും അമല തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടിയുടെ ക്രിസ്റ്റഫറിൽ അമല പോൾ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അജയ് ദേവ്ഗണ്ണിന്റെ ഭോലയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *