അമൃത് ഭാരത് എക്സ്പ്രസുകൾ ചൊവ്വയും ബുധനും, സമയ പട്ടികയായി, സർവിസ് 27 മുതൽ
തിരുവനന്തപുരം: കേരളത്തിന് ലഭിച്ച മൂന്ന് പ്രതിവാര അമൃത് ഭാരത് എക്സ്പ്രസുകളുടെ സമയ പട്ടികയായി. നാഗർകോവിൽ -മംഗളൂരു പ്രതിവാര അമൃത് ഭാരത് എക്സ്പ്രസ് (16329) ചൊവ്വാഴ്ചകളിലാണ് സർവിസ് നടത്തുക. ജനുവരി 27 മുതൽ സമയ പട്ടിക പ്രകാരമുള്ള സർവിസ് ആരംഭിക്കും.
രാവിലെ 11.40ന് നാഗർകോവിൽ ജങ്ഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്ച പുലർച്ചെ അഞ്ചിന് മംഗളൂരുവിലെത്തും. നാഗർകോവിലിനും മംഗളൂരുവിനും മധ്യേ 19 സ്റ്റോപ്പുകളാണുള്ളത്. മംഗളൂരു -നാഗർകോവിൽ അമൃത് ഭാരത് എക്സ്പ്രസ് (16330) ബുധനാഴ്ചകളിലാണ് സർവിസ് നടത്തുക. രാവിലെ എട്ടിന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.05ന് നാഗർകോവിലിലെത്തും. ജനുവരി 28 മുതൽ ട്രെയിൻ ഓടിത്തുടങ്ങും.
ചാർലപ്പള്ളി-തിരുവനന്തപുരം നോർത്ത് അമൃത് ഭാരത് (17041) ചൊവ്വാഴ്ചകളിലും, തിരുവനന്തപുരം നോർത്ത് -ചാർലപ്പള്ളി അമൃത് ഭാരത് (17042 ) ബുധനാഴ്ചകളിലുമാണ് സർവിസ് നടത്തുക. രാവിലെ 7.15ന് ചാർലപ്പള്ളിയിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം 2.45ന് തിരുവനന്തപുരത്തെത്തും. ബുധനാഴ്ച വൈകീട്ട് 5.50ന് തിരുവനന്തപുരം നോർത്തിൽ നിന്ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിൻ (17042) വ്യാഴാഴ്ച രാത്രി 11.30ന് ചാർലപ്പള്ളിയിലെത്തും. ഈ മാസം 27നാണ് ചാർലപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആദ്യ സർവിസ് ആരംഭിക്കുക. 28ന് തിരുവനന്തപുരത്തുനിന്ന് ചാർലപ്പള്ളിയിലേക്കുള്ളതും. 13 സ്റ്റോപ്പുകളാണ് കേരളത്തിലുള്ളത്.
ബുധനാഴ്ചകളിൽ വൈകീട്ട് അഞ്ചിന് താംബരത്ത് നിന്ന് പുറപ്പെടുന്ന താംബരം- തിരുവനന്തപുരം അമൃത് ഭാരത് (16121) വ്യാഴാഴ്ച പുലർച്ചെ എട്ടിന് തിരുവനന്തപുരത്തെത്തും. വ്യാഴാഴ്ച രാവിലെ 10.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ (16122) രാത്രി 11.45ന് താംബരത്തെത്തും. ഈ സർവിസുകൾക്ക് കേരളത്തിൽ മറ്റ് സ്റ്റോപ്പുകൾ ഇല്ല.
കേരളത്തിലെ സമയക്രമം ചുവടെ:
നാഗർകോവിൽ -മംഗളൂരു അമൃത് ഭാരത്:
(സ്റ്റേഷൻ, എത്തിച്ചേരൽ, പുറപ്പെടൽ സമയക്രമത്തിൽ)
തിരുവനന്തപുരം- (ഉച്ച) 1.10, 1.15
വർക്കല- 1 .44, 1 45
കൊല്ലം- 2.15, 2.18
കരുനാഗപ്പള്ളി- 2.43, 2.44
കായംകുളം-3.02, 3.04
മാവേലിക്കര- 3.13, 3.14
ചെങ്ങന്നൂർ -3.25, 3.27
തിരുവല്ല- 3.36, 3.37
ചങ്ങനാശ്ശേരി- 3.45, 3.46
കോട്ടയം- 4.07, 4.10
എറണാകുളം ടൗൺ- 6.00 , 6.05
ആലുവ- 6.43, 6.45
തൃശൂർ -8.17, 8.20
ഷൊർണൂർ- 9.10, 9.15
തിരൂർ- 9.53, 9.55
കോഴിക്കോട്- 10.30 , 10.40
തലശ്ശേരി- 12.20, 12.22
കണ്ണൂർ- 12.47, 12.50
കാസർകോട്- 1.55 1.5 7
മംഗളൂരു-നാഗർകോവിൽ അമൃത് ഭാരത്
കാസർകോട്- രാവിലെ 8.37, 8.3 9
കണ്ണൂർ- 9.30, 9.33
തലശ്ശേരി- 9.50, 9.52
കോഴിക്കോട്- 10.37, 10.40
തിരൂർ- 11.12 , 11.14
ഷൊർണൂർ- 12.25, 12.30
തൃശൂർ- 1.10, 1.13
ആലുവ- 2.03, 2.05
എറണാകുളം ടൗൺ -2.27, 2.32
കോട്ടയം- 3.42, 3.45
ചങ്ങനാശ്ശേരി- 4.00, 4.02
തിരുവല്ല- 4.14, 4.12
ചെങ്ങന്നൂർ- 4.22, 4.24
മാവേലിക്കര- 4.35, 4.36
കായംകുളം- 4.46, 4.48
കരുനാഗപ്പള്ളി- 5.03,5.04
കൊല്ലം- 5.55, 5.58
വർക്കല 6.28, 6.29
തിരുവനന്തപുരം- 7.25, 7.30
ചാർലപ്പള്ളി-തിരുവനന്തപുരം അമൃത് ഭാരത്
പാലക്കാട് -രാവിലെ 7.25, 7.30
തൃശൂർ- 9.02, 9.05
ആലുവ- 9.55, 9.5 7
എറണാകുളം ടൗൺ- 10.17, 10.22
കോട്ടയം- 11.12 , 11.15
ചങ്ങനാശ്ശേരി- 11.31,1.32
തിരുവല്ല- 11.41, 11. 42
ചെങ്ങന്നൂർ- 11.52, 11.54
മാവേലിക്കര-12.05, 12.06
കായംകുളം- 12.15, 12.17
കരുനാഗപ്പള്ളി- 12.31, 12.32
കൊല്ലം -12.55, 12.58
വർക്കല- 1.13 1.14
തിരുവനന്തപുരം -ചാർലപ്പള്ളി അമൃത് ഭാരത്
വർക്കല- വൈകിട്ട് 5.58, 5.59
കൊല്ലം -6.20, 6.23
കരുനാഗപ്പള്ളി- 6.46,6.47
കായംകുളം- 7.01, 7.0 3
മാവേലിക്കര- 5.17, 5.18
ചെങ്ങന്നൂർ- 7.29, 7.31
തിരുവല്ല- 7.40 ,7.41
ചങ്ങനാശ്ശേരി- 7.49, 7.50
കോട്ടയം -8.15 , 8.18
എറണാകുളം ടൗൺ- 9.40, 9.45
ആലുവ- 10.05 ,10.07
തൃശൂർ- 10.47, 10.50
പാലക്കാട്-12.55, 01.00
