ആനക്കയം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഗ്രാമയാത്ര നടത്തി.
പന്തല്ലൂര്‍ : യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം ആനക്കയം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുടിക്കോട് മേഖലാതല ഗ്രാമയാത്ര പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി.വി നാസർ പതാക ജാഥാ ക്യാപ്റ്റൻ മുജീബ് കിടങ്ങയത്തിന് കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. (Anakayam Panchayat Muslim Youth League Committee conducted a Gram yathra)
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി ശരീഫ് , പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പി .സമദ് കിഴക്കുപറമ്പ്, ജാഥാ വൈസ് ക്യാപ്റ്റൻ മാരായ മുബഷിർ മുടിക്കോട്, നിബ്റാസ് വടക്കുപറമ്പ്, ഡയറക്ടർ ഹക്കീം കിഴക്കുപറമ്പ്, പഞ്ചായത്ത് എം. എസ്. എഫ് പ്രസിഡൻ്റ് ഷിഫാൻസ് കിടങ്ങയം, ഉവൈസ് മുടിക്കോട് അയ്യൂബ് മുടിക്കോട് ബഷീർ കിടങ്ങയം, നൗഫൽ കിടങ്ങയം, ഇബ്രാഹീം കിഴക്കുപറമ്പ്, ഒ.പി ശരീഫ് നേതൃത്വം നൽകി. മുടിക്കോട്, കിടങ്ങയം, കിഴക്കുപറമ്പ്, വടക്കുപറമ്പ് എന്നീ യൂണിറ്റുകളിൽ നിന്നായി 100ലധികം പ്രവർത്തകർ പങ്കെടുത്തു.