അങ്കോല മണ്ണിടിച്ചിൽ: ലോഹവസ്തു കണ്ടെത്തി; അർജുന്‍റെ ലോറിയെന്ന് സംശയം

Angola Landslide: Metal Found; Arjun's lorry is suspected

അങ്കോല: മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ ലോഹത്തിന് സമാനമായ വസ്തു കണ്ടെത്തി. ബൂം എക്സ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയാണെന്ന സംശയത്തിലാണ് രക്ഷാപ്രവർത്തകർ. ഉന്നത ഉദ്യോഗസ്ഥർ അൽപ്പസമയത്തിനകം അപകടസ്ഥലത്ത് എത്തും.

Also Read : അര്‍ജുന്‍ ദൗത്യം: നദിയില്‍ തെരച്ചിലിനായി ബൂം യന്ത്രം എത്തിച്ചു, 60 അടി ആഴത്തിൽ പരിശോധന നടത്താം

ഷിരൂർ പുഴയിലാണ് ലോഹവസ്തു കണ്ടെത്തിയത്. അതേസമയം ലോറിയിൽ തടിക്കെട്ടാൻ ഉപയോ​ഗിക്കുന്ന വെളുത്ത നിറമുള്ള കയറും കണ്ടെത്തിയിട്ടുണ്ട്. ഇതും അർജുന്റെ ലോറിയുടേതാകാം എന്നും സംശയിക്കുന്നുണ്ട്.

എന്നാൽ കണ്ടെത്തിയത് ലോറിയാണെന്ന് ബന്ധപ്പെട്ടവർ ആരും സ്ഥിരീകരിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *