അറബിക്ക് ലൈബ്ററി പദ്ധതി, പുസ്തകങ്ങൾ സ്വാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.
മലപ്പുറം : അറബിക് ലൈബ്രററി പദ്ധതിയുടെ ഒന്നാം ഘട്ടം മലബാർ അറബ് സോൺ പ്രസിദ്ധീകരിച്ച പത്ത് അറബി ചിത്രകഥാ പുസ്തകങ്ങളുടെ പ്രകാശനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. അന്താരാഷ്ട്ര പ്രസിദ്ധിയാർജിച്ച അറബി ഭാഷ അനായാസം സംസാരിക്കാനും , പ്രയോഗിക്കാനും വിദ്യാർത്ഥികൾക്ക് അവസരം നൽകുന്ന ഇത്തരം പ്രസിദ്ധീകരണങ്ങൾ മറ്റു ഭാഷകളിലുള്ളത് പോലെ അറബി ഭാഷയിൽ വിരളമാണ്, ആ കുറവ് ഏറെക്കുറെ പരിഹരിക്കാനും , വിദ്യാർത്ഥികൾക്ക് അധിക വായനക്ക് ഉപയോഗിക്കുന്നതിന്നും, സ്ക്കൂൾ ലൈബ്രറികൾ സമ്പന്നമാക്കുന്നതിന്നും, ഈ പുസ്തകങ്ങൾ ഒരു മുതൽക്കൂട്ടാവുമെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു. അറബി ഭാഷാ പഠിതാക്കൾക്ക് ലളിതവും രസകരമായും ബഹുവർണ്ണ ചിത്രങ്ങളോടെ തയ്യാറാക്കിയ പുസ്തകങ്ങൾ രചയിതാവ് വൈ.പി. അബൂബക്കർ മാസ്റ്റർ ഏറ്റുവാങ്ങി, ഐ.ടി. കോ-ഓർഡിനേറ്റർ മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. പബ്ലിഷർ കാസിം വടകര. കോഴിക്കോട് മുൻ ഐ.എം ജി.ഇ.കെ. സുലൈഖ ടീച്ചർ, അറബി അക്കാഥമിക് കോം ബ്ലക്സ് സെക്രട്ടരി എ.അബ്ദുറഹിം, മുഖചിത്രങ്ങൾ തയ്യാറാക്കിയ ലതീഫ് കാരട്ടിയാട്ടിൽ, മുബഷീർ നിസാമി, വൈ.പി. നസീം സിയാദ്, നജീബ് എങ്ങാട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.