കോഴിക്കോട് നഗരത്തില്‍ ഗവര്‍ണറുടെ ‘റോഡ് ഷോ’; മിഠായിത്തെരുവില്‍ കറക്കം, ഹല്‍വ കടയിലും സന്ദര്‍ശനം

Arif Mohammad Khan Visted Calicut SM Street

 

കോഴിക്കോട്: എസ്.എഫ്.ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് നഗരത്തില്‍. മിഠായിത്തെരുവിലും മാനാഞ്ചിറയിലും ഇറങ്ങിയ ഗവര്‍ണര്‍ ഹല്‍വാ കടയിലും സന്ദര്‍ശനം നടത്തി. കുട്ടികളുടെ കൂടെ ഫോട്ടോയെടുത്ത ഗവര്‍ണര്‍ ജനങ്ങളുമായി സംവദിച്ചു. കുട്ടികള്‍ക്കു കൈ കൊടുത്ത ഗവര്‍ണര്‍ അവരെ വാരിയെടുക്കുകയും ചെയ്തു.

തനിക്കൊരു സുരക്ഷയും ആവശ്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കണ്ണൂരിനെ പറ്റി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു. കണ്ണൂർ ജില്ലയിൽ അക്രമങ്ങളുണ്ടാക്കിയ അതേ ആളാണ് തന്നെ പേടിപ്പിക്കാൻ ശ്രമിച്ചത്. കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്ന് ഗവർണർ ചോദിച്ചു.

“നഗരത്തിലേക്ക് ഇറങ്ങുക തന്നെ ചെയ്യും. ഒരു സുരക്ഷയും ആവശ്യമില്ല. കേരളത്തിലെ ജനങ്ങൾ എന്നെ സ്നേഹിക്കുന്നു. എസ്എഫ്ഐ മാത്രമാണ് പ്രതിഷേധിക്കുന്നത്. ആരും എന്നെ ആക്രമിക്കില്ല”: ഗവർണർ പറഞ്ഞു. കേരള പോലീസിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കേരള പൊലീസ് കേരളത്തിലെ മികച്ച പൊലീസാണ്. പൊലീസിന് ജോലി ചെയ്യാൻ അനുവാദം നൽകാത്തതാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Arif Mohammad Khan Visted Calicut SM Street

 

Arif Mohammad Khan Visted Calicut SM Street

Leave a Reply

Your email address will not be published. Required fields are marked *