ഗെയിൽ ഉദ്യോഗസ്ഥനെതിരെയുള്ള വധ ശ്രമം – മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു.
മുക്കം എരഞ്ഞിമാവ് വെച്ച് ഗെയിൽ ഉദ്യോഗസ്ഥനെ സംഘം ചേർന്ന് മാരകായുധം കൊണ്ട് മർദ്ദിച്ച് പരിക്കേൽപ്പിച്ച് ജീപ്പ് തകർത്തു എന്ന് ആരോപിച്ച് മുക്കം പോലീസ് റജിസ്ടർ ചെയ്ത കേസ്സിലെ വിചാരണ നേരിട്ട 21 പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കോഴിക്കോട് 2 അസി. സെഷൻസ് കോടതി ജഡ്ജി ലീന റഷീദ് ആണ് വിധി പറഞ്ഞത്. മുഴുവൻ പ്രതികൾക്കും വേണ്ടി അഡ്വ. സി.ടി.അഹമ്മദ്കുട്ടി കോടതിയിൽ ഹാജരായി. മൊത്തം 22 പേർക്കെതിരെ IPC 308 വകുപ്പുകൾ ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചേർത്താണ് പോലിസ് കുറ്റപത്രം സമർപ്പിച്ചത്.ഒരു പ്രതി വിദേശത്തായതിനാൽ വിചാരണ നേരിട്ടില്ല. വിചാരണ നേരിട്ട 21 പേരെയും വെറുതെ വിട്ടു. പോലീസ് അറസ്റ്റ് ചെയ്ത് മുഴുവൻ പ്രതികളും 20 ദിവസത്തോളം റിമാൻറിൽ കഴിഞ്ഞിരുന്നു