ബാഡ്മിൻറൺ: ഇന്റർസോൺ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി വേങ്ങര മലബാർ, മമ്പാട് എം ഇ എസ്, കൊണ്ടോട്ടി ഇ എം ഇ എ, അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജുകൾ.
അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ വേങ്ങര മലബാർ കോളേജ് ജേതാക്കളായി. മമ്പാട് എം. ഇ. എസ് കോളേജ് രണ്ടാം സ്ഥാനവും കൊണ്ടോട്ടി ഇ. എം. ഇ. എ. കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. (Badminton: Vengara Malabar, Mampat MES, Kondotti EMEA and Areekote Sullamusalam Science Colleges have qualified for the Interzone Championship.)
വ്യക്തിഗത സിംഗിൾസ് ചാമ്പ്യൻഷിപ്പിൽ കൊണ്ടോട്ടി ഇ. എം. ഇ. എ. കോളേജിലെ സായിൻ കൃഷ്ണ ഒന്നാം സ്ഥാനവും മമ്പാട് എം. ഇ. എസ് കോളേജിലെ ഹരിപ്രസാദ് രണ്ടാം സ്ഥാനവും സുല്ലമുസ്സലാം സയൻസ് കോളേജിലെ മുഹമ്മദ് മിദിലാജ് മൂന്നാം സ്ഥാനവും നേടി.
വേങ്ങര മലബാർ കോളേജിലെ ഷിബിൻ രാജിനെ ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. 57 ടീമുകൾ പങ്കെടുത്ത ബി സോൺ മൽസരങ്ങളിൽനിന്നും വേങ്ങര മലബാർ കോളേജ്, മമ്പാട് എം ഇ എസ് കോളേജ്, കൊണ്ടോട്ടി ഇ എം ഇ എ കോളേജ്, അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ് എന്നീ കോളേജുകൾ ഇന്റർസോൺ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി.
സുല്ലമുസ്സലാം സയൻസ് കോളേജ് മാനേജിങ് കമ്മിറ്റിയംഗം കെ. അബ്ദുൽ കരീം, പ്രിൻസിപ്പൽ ഡോക്ടർ പി. മുഹമ്മദ് ഇല്യാസ്, അമീർ അജ് വദ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ഡോ: പി. മുസ്തഫ ഫാറൂഖ്, ഡോ. എൻ. എ. മുഹമ്മദ് ഷാനിദ്, കെ. എ. അബ്ദുൽ റഹൂഫ്, യഹ്‌യ എൻ. വി, ആമിർ സുഹൈൽ, ഹാത്തിം ഇസ്മായിൽ എന്നിവർ സംസാരിച്ചു.