വാഴകന്ന് വിതരണം ഉദ്ഘാടനം ചെയ്തു

Banana distribution project was inaugurated

 

ഊർങ്ങാട്ടീരി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2023 – 24 വാഴകന്ന് വിതരണം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തെഞ്ചേരിയിൽ വെച്ച് നടന്നു. കർഷകനായ ബഷീർ എടാലത്തിന് നൽകി പഞ്ചായത്ത് പ്രസിഡണ്ട് ജിഷ സി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ നിഷിദ സി ടി പദ്ധതി വിശദീകരണം നടത്തി. ആറ് ലക്ഷം രൂപയാണ് പഞ്ചായത്ത് ഈ പദ്ധതിക്ക് വകയിരുത്തിയിട്ടുളളത്. വികസന സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൺ അലീമ കെ, ടി, വാർഡ് മെമ്പർമാരായ സത്യൻ എം , യു സാജിത, ADC അംഗങ്ങളായ പി കെ അബ്ദുള്ള, ടി സൈതലവി, പൊതുപ്രവർത്തകരായ വി മധുസൂദനൻ ,കെ ടി ഷറഫുദ്ധീൻ , കെ.കെ കുഞ്ഞാണി എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ഹസ്നത്ത് കുഞ്ഞാണി സ്വാഗതവും ടി ഹബീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *