‘ബി.സി.സി.ഐക്ക് അത് ഇഷ്ടമാവില്ല’; റൂട്ട് സച്ചിനെ മറികടക്കുമോ എന്ന ചോദ്യത്തിന് മുൻ ഇംഗ്ലീഷ് താരം

BCCI

ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ജോ റൂട്ട്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലീഷ് ജഴ്‌സിയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡ് തന്റെ പേരിൽ കുറിച്ചു.BCCI

34 സെഞ്ച്വറികളാണ് റൂട്ടിന്റെ അക്കൗണ്ടിലുള്ളത്. അലിസ്റ്റർ കുക്കിനെയാണ് റൂട്ട് മറികടന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ 12,000 റൺസെന്ന വലിയ സംഖ്യയും റൂട്ട് പിന്നിട്ടു. ഇങ്ങനെ പോയാൽ അതിവിദൂര ഭാവിയിൽ തന്നെ റൂട്ട് സച്ചിൻ തെണ്ടുൽക്കർ പടുത്തുയർത്തിയ റൺമല കീഴടക്കുമെന്നാണ് ക്രിക്കറ്റ് വിശാരദരും ആരാധകരും ഒരേ സ്വരത്തിൽ പറയുന്നത്. 15921 റൺസാണ് ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിന്റെ സമ്പാദ്യം.

സച്ചിന്റെ റെക്കോർഡ് റൂട്ട് മറികടക്കുമോ? ചോദ്യം മുൻ ഇംഗ്ലീഷ് നായകൻ മൈക്കിൽ വോനോടാണ്. റൂട്ട് സച്ചിന്റെ റൺമല അതിവിദൂര ഭാവിയിൽ തന്നെ കീഴടക്കുമെന്ന് പറയുകയാണ് വോൻ.”സച്ചിനേക്കാൾ 3500 റൺസ് കുറവാണ് വോനുള്ളത്. റൂട്ടിന് മുന്നിൽ ഇനി മൂന്ന് വർഷം കൂടി ബാക്കിയുണ്ട്. ക്രിക്കറ്റിനോട് കൗതുകകരമായൊരു പ്രണയമാണ് അവന്. നിലവിൽ ക്യാപ്റ്റൻ പോലുമല്ലാത്തതിനാൽ അവന് മറ്റ് സമ്മർദങ്ങളഒന്നുമില്ല.

അതിനാൽ തന്നെ റൂട്ട് മറികടന്നാൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ മഹത്തായ സംഭവമാകുമത്. അതെന്ത് കൊണ്ടെന്നാൽ.. ഒരു ഇംഗ്ലീഷ് താരം ആ പട്ടികയിൽ മുന്നിലെത്തുന്നത് ബി.സി.സി.ഐ ഒരിക്കലും ഇഷ്ടപ്പെടില്ല. എക്കാലവും ഇന്ത്യൻ താരം എല്ലാ പട്ടികയിലും മുന്നിലുണ്ടാവണെന്നാണ് അവർ ആഗ്രഹിക്കുക.. റൂട്ട് സച്ചിനെ മറികടന്നാൽ പിന്നെ അയാളെ മറികടക്കാൻ പ്രയാസമാവും’- വോൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *