കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘടനാ ശാക്തീകരണവുമായി ബിജെപി; പുതിയ 30 സംഘടനാ ജില്ലകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് സംസ്ഥാനത്ത് സംഘടനാ ശാക്തീകരണ പ്രവർത്തനങ്ങളുമായി ബിജെപി. സംസ്ഥാനത്തെ 14 ജില്ലകൾ വിഭജിച്ചു പുതിയ 30 സംഘടനാ ജില്ലകൾ രൂപീകരിച്ചു. 140 നിയമസഭാ മണ്ഡലങ്ങൾ 280 സംഘടനാ മണ്ഡലങ്ങളായും തിരിച്ചിട്ടുണ്ട്. വിഭജിക്കപ്പെട്ട ജില്ലകളുടെയും മണ്ഡലങ്ങളുടെയും പട്ടിക ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പുറത്തുവിട്ടു.Kerala
ഡിസംബർ ഒൻപതിന് കൊച്ചിയിൽ നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണു സംഘടനാ ശാക്തീകരണവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്. പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകളിൽ മാത്രമാണു വിഭജനമില്ലാത്തത്. ഇനി മുതൽ മൂന്നും സംഘടനാ ജില്ലകളായി അറിയപ്പെടും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ മൂന്നും ബാക്കിയുള്ളവ രണ്ടും സംഘടനാ ജില്ലകളായാണു വിഭജിച്ചിരിക്കുന്നത്. ജില്ലാ വിഭജനത്തോടെ ബിജെപിക്ക് ഇനി മുതൽ 30 ജില്ലാ പ്രസിഡന്റുമാരുണ്ടാകും.
നിലവിൽ തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് ബിജെപി പ്രാമുഖ്യം നൽകുന്നത്. സജീവമായ സംഘടനാ പ്രവർത്തനങ്ങളിലൂടെ പരമാവധി തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയാണു ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, തൃശൂർ കോർപറേഷനുകൾ പിടിച്ചടക്കുകയും പദ്ധതിയിലുണ്ട്. കോഴിക്കോട് ലക്ഷ്യമിട്ടും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണു വിവരം.
ജില്ലാ വിഭജനം ഇങ്ങനെ
തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത് എന്നിങ്ങനെയാണ് തിരുവനന്തപുരത്തെ സംഘടനാ ജില്ലകൾ. 14 നിയമസഭാ മണ്ഡലങ്ങളിലായി 28 സംഘടനാ മണ്ഡലങ്ങളും രൂപീകരിച്ചിട്ടുണ്ട്. സിറ്റിയിൽ കഴക്കൂട്ടം, ഉള്ളൂർ, വട്ടിയൂർക്കാവ്, പട്ടം, തിരു. സെൻട്രൽ, തിരു. വെസ്റ്റ്, നേമം, ആറ്റുകാലും നോർത്തിൽ ചിറയിൻകീഴ്, കടക്കാവൂർ, വർക്കല, നാവായ്ക്കുളം, ആറ്റിങ്ങൽ, കിളിമാനൂർ, നെടുമങ്ങാട്, പോത്തൻകോട്, വാമനപുരം, പാലോടും സൗത്തിൽ അരുവിക്കര, ആര്യനാട്, പാറശ്ശാല, വെള്ളറട, കാട്ടാക്കട, മലയിൻകീഴ്, നെയ്യാറ്റിൻകര, കുളത്തൂർ, കോവളം, ബാലരാമപുരവുമാണു സംഘടനാ മണ്ഡലങ്ങള്‍.
എറണാകുളം സിറ്റി, എറണാകുളം നോർത്ത്, എറണാകുളം ഈസ്റ്റ് എന്നിങ്ങനെയാണ് എറണാകുളത്തെ സംഘടനാ ജില്ലകൾ. 14 നിയമസഭാ മണ്ഡലങ്ങൾ 28 സംഘടനാ മണ്ഡലങ്ങളുമായി വിഭജിച്ചിരിക്കുകയാണ്. സംഘടനാ മണ്ഡലങ്ങൾ സിറ്റിയിൽ: വൈപ്പിൻ, ചെറായി, കൊച്ചി, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ, പള്ളുത്തുരുത്തി, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, തൃക്കാക്കര, പാലാരിവട്ടം. നോർത്ത്: പെരുമ്പാവൂർ, കുറുപ്പുംപടി, അങ്കമാലി, കാലടി, ആലുവ, നെടുമ്പാശ്ശേരി, കളമശ്ശേരി, കരുമാല്ലൂർ, പറവൂർ, വടക്കേക്കര. ഈസ്റ്റ്: കുന്നത്തുനാട്, കോലഞ്ചേരി, പിറവം, ചോറ്റാനിക്കര, മൂവാറ്റുപുഴ, വാഴക്കുളം, കോതമംഗലം, കവളങ്ങാട്.
തൃശൂർ സിറ്റി, നോർത്ത്, സൗത്ത് എന്നിങ്ങനെയാണ് തൃശൂർ ജില്ലയെ വിഭജിച്ചത്. 13 നിയമസഭാ മണ്ഡലങ്ങൾ 26 സംഘടനാ മണ്ഡലങ്ങളുമായി. സംഘടനാ മണ്ഡലം സിറ്റി: മണലൂർ, പാവറട്ടി, നാട്ടിക, ചേർപ്പ്, ഒല്ലൂർ, പീച്ചി, തൃശൂർ വെസ്റ്റ്, തൃശൂർ ഈസ്റ്റ്, പുതുക്കാട്, ആമ്പല്ലൂർ. നോർത്ത്: കുന്നംകുളം, എരുമപ്പെട്ടി, ഗുരുവായൂർ, ചാവക്കാട്, ചേലക്കര, ചെറുതുരുത്തി, വടക്കാഞ്ചേരി, കൈപ്പറമ്പ്. സൗത്ത്: കൈപ്പമംഗലം, എടവിലങ്ങ്, ഇരിഞ്ഞാലക്കുട, ആളൂർ, ചാലക്കുടി, കൊരട്ടി, കൊടുങ്ങല്ലൂർ, മാള.
മലപ്പുറം ജില്ലയെ മലപ്പുറം സെൻട്രൽ, വെസ്റ്റ്, ഈസ്റ്റ് എന്നിങ്ങനെയും വിഭജിച്ചു. 16 നിയമസഭാ മണ്ഡലങ്ങൾ 32 സംഘടനാ മണ്ഡലങ്ങളുമായി തിരിച്ചു. സംഘടനാ മണ്ഡലങ്ങൾ സെൻട്രൽ: കൊണ്ടോട്ടി, വാഴക്കാട്, വേങ്ങര, പറപ്പൂർ, മലപ്പുറം, പൂക്കോട്ടൂർ, കോട്ടക്കൽ, കുറ്റിപ്പുറം, മങ്കട, കൊളത്തൂർ. വെസ്റ്റ്: വള്ളിക്കുന്ന്, പള്ളിക്കൽ, തിരൂരങ്ങാടി, എടരിക്കോട്, താനൂർ, പൊന്മുണ്ടം, തിരൂർ, തിരുന്നാവായ, തവനൂർ, തൃപ്രങ്ങോട്, പൊന്നാനി, ചങ്ങരംകുളം. ഈസ്റ്റ്: നിലമ്പൂർ, എടക്കര, ഏറനാട്, എടവണ്ണ, മഞ്ചേരി, പാണ്ടിക്കാട്, വണ്ടൂർ, കാളികാവ്, പെരിന്തൽമണ്ണ, ഏലംകുളം.
കോഴിക്കോട് നോർത്ത്, റൂറൽ, സിറ്റി എന്നിങ്ങനെയാണ് കോഴിക്കോട് ജില്ലയെ തിരിച്ചിരിക്കുന്നത്. 13 നിയമസഭാ മണ്ഡലങ്ങൾ 26 സംഘടനാ മണ്ഡലങ്ങളുമാകും. സംഘടനാ മണ്ഡലങ്ങൾ നോർത്ത്: വടകര, ഒഞ്ചിയം, കുറ്റ്യാടി, വില്യാപ്പള്ളി, നാദാപുരം, നരിപ്പറ്റ, പേരാമ്പ്ര, മേപ്പയ്യൂർ, കൊയിലാണ്ടി, പയ്യോളി. റൂറൽ: ബാലുശ്ശേരി, ഉള്ളിയേരി, എലത്തൂർ, ചേളന്നൂർ, കൊടുവള്ളി, താമരശ്ശേരി, തിരുവമ്പാടി, മുക്കം. സിറ്റി: കോഴിക്കോട് നോർത്ത്, നടക്കാവ്, കുന്ദമംഗലം, ഒളവണ്ണ, കോഴിക്കോട് സൗത്ത്, പുതിയറ, ബേപ്പൂർ, രാമനാട്ടുകര.
കൊല്ലം രണ്ട് സംഘടനാ ജില്ലകളായാണു വിഭജിച്ചിരിക്കുന്നത്. കൊല്ലം വെസ്റ്റ്, കൊല്ലം ഈസ്റ്റ് എന്നിങ്ങനെയാണു പുതിയ ജില്ലകൾ. 11 നിയമസഭാ മണ്ഡലങ്ങളിലായി 22 സംഘടനാ മണ്ഡലങ്ങളുമുണ്ട്. വെസ്റ്റിൽ കരുനാഗപ്പള്ളി, ഓച്ചിറ, ചവറ, പന്മന, കൊല്ലം, തൃക്കടവൂർ, കുണ്ടറ, മുഖത്തല, ഇരവിപുരം, കിളിക്കൊല്ലൂർ, ചാത്തന്നൂർ, പറവൂർ എന്നിവയാണു സംഘടനാ മണ്ഡലങ്ങൾ. ഈസ്റ്റഇൽ കുന്നത്തൂർ, ശാസ്താംകോട്ട, കൊട്ടാരക്കര, നെടുവത്തൂർ, പത്തനാപുരം, കുന്നിക്കോട്, പുനലൂർ, അഞ്ചൽ, ചടയമംഗലം, ചിതറ എന്നിവയും.
പത്തനംതിട്ടയിൽ വിഭജനമില്ല. അഞ്ച് നിയമസഭാ മണ്ഡലങ്ങൾ പത്ത് സംഘടനാ മണ്ഡലങ്ങളാക്കി വിഭജിച്ചിരിക്കുകയാണു ചെയ്തിരിക്കുന്നത്. തിരുവല്ല, മല്ലാപ്പള്ളി, ആറന്മുള, പത്തനംതിട്ട, അടൂർ, പന്തളം, റാന്നി, അയിരൂർ, കോന്നി, ചിറ്റാർ എന്നിവയാണു പുതിയ സംഘടനാ മണ്ഡലങ്ങൾ.
ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത് എന്നിങ്ങനെ ആലപ്പുഴ ജില്ല രണ്ടു സംഘടനാ ജില്ലകളായും വിഭജിച്ചു. ഒൻപത് നിയമസഭാ മണ്ഡലങ്ങൾ 18 സംഘടനാ മണ്ഡലങ്ങളായും. നോർത്തിൽ അരൂർ, പാണാവള്ളി, ചേർത്തല, മുഹമ്മ, ആലപ്പുഴ, മാരാരിക്കുളം, അമ്പലപ്പുഴ, മുല്ലക്കൽ, കുട്ടനാട്, തകഴി എന്നിവയും സൗത്തിൽ ഹരിപ്പാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ, മാന്നാർ, മാവേലിക്കര, ചാരുംമൂട്, കായംകുളം, ചെട്ടിക്കുളങ്ങര എന്നിവയുമാണു സംഘടനാ മണ്ഡലങ്ങൾ.
കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ് എന്നിങ്ങനെ രണ്ടു സംഘടനാ ജില്ലകളായി വിഭജിക്കപ്പെട്ട കോട്ടയത്ത് ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ 18 സംഘടനാ ജില്ലകളുമുണ്ട്. വെസ്റ്റിലെ സംഘടനാ മണ്ഡലങ്ങൾ: കടുത്തുരുത്തി, കുറവിലങ്ങാട്, വൈക്കം, തലയോലപ്പറമ്പ്, ഏറ്റുമാനൂർ, കുമരകം, കോട്ടയം, പനച്ചിക്കാട്, പാല, ഭരണങ്ങാനം. ഈസ്റ്റ്: പുതുപ്പള്ളി, അയർക്കുന്നം, കാഞ്ഞിരപ്പള്ളി, വാഴൂർ, പൂഞ്ഞാർ, മുണ്ടക്കയം, ചങ്ങനാശ്ശേരി, മടപ്പള്ളി.
ഇടുക്കിയും നോർത്ത്, സൗത്ത് എന്നിങ്ങനെ രണ്ടായി വിഭജിച്ചിട്ടുണ്ട്. ആകെയുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ഇനി പത്ത് സംഘടനാ മണ്ഡലങ്ങളായും പ്രവർത്തിക്കും. സംഘടനാ മണ്ഡലം നോർത്തിൽ: ദേവികുളം, അടിമാലി, തൊടുപുഴ, വണ്ണപ്പുറം. സൗത്ത്: ഇടുക്കി, കട്ടപ്പന, ഉടുമ്പൻചോല, വണ്ടൻമേട്, പീരുമേട്, എടപ്പാറ.
പാലക്കാട് ഈസ്റ്റ്, വെസ്റ്റ് എന്നിങ്ങനെയുള്ള പുതിയ സംഘടനാ ജില്ലകളിൽ 12 നിയമസഭാ മണ്ഡലങ്ങളിൽനിന്നായി 24 സംഘടനാ മണ്ഡലങ്ങളും പുതുതായി രൂപീകരിച്ചു. സംഘടനാ മണ്ഡലം ഈസ്റ്റ്: കോങ്ങാട്, കരിമ്പ, മലമ്പുഴ, പുതുശ്ശേരി, പാലക്കാട്, പിരായിരി, ചിറ്റൂർ, കൊഴിഞ്ഞംപാറ, നെന്മാറ, കൊല്ലങ്കോട്, ആലത്തൂർ, വണ്ടാഴി. വെസ്റ്റ്: തൃത്താല, കപ്പൂർ, പട്ടാമ്പി, കൊപ്പം, ഷൊർണൂർ, ചെർപുളശ്ശേരി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, മണ്ണാർക്കാട്, അട്ടപ്പാടി, തരൂർ, വടക്കാഞ്ചേരി.
മൂന്ന് നിയമസഭാ മണ്ഡലങ്ങൾ ആറ് സംഘടനാ മണ്ഡലങ്ങളായതാണ് വയനാട്ടെ മാറ്റം. സംഘടനാ മണ്ഡലങ്ങൾ: മാനന്തവാടി, പനമരം, സുൽത്താൻബത്തേരി, പുൽപ്പള്ളി, കൽപറ്റ, പടിഞ്ഞാറത്തറ.
കണ്ണൂർ നോർത്തും സൗത്തുമാകും. ഇവിടെ ആകെയുള്ള 11 നിയമസഭാ മണ്ഡലങ്ങൾ 22 സംഘടനാ മണ്ഡലങ്ങളുമാകും. നോർത്ത്: പയ്യന്നൂർ, പെരിങ്ങോം, കല്യാശ്ശേരി, മാടായി, തളിപ്പറമ്പ്, മയ്യിൽ, ഇരിക്കൂർ, ആലക്കോട്, അഴീക്കോട്, ചിറക്കൽ, കണ്ണൂർ, എടക്കാട്. സൗത്ത്: ധർമടം, ചക്കരക്കൽ, മട്ടന്നൂർ, ചിറ്റാരിപ്പറമ്പ്, പേരാവൂർ, ഇരിട്ടി, കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി, കതിരൂർ.
കാസർകോട്ടെ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ പത്ത് സംഘടനാ മണ്ഡലങ്ങളായും വിഭജിക്കപ്പെട്ടത് ഇങ്ങനെ: മഞ്ചേശ്വരം, കുമ്പള, കാസർകോട്, ബദിയടുക്ക, ഉദുമ, മുളിയാർ, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, തൃക്കരിപ്പൂർ, നീലേശ്വരം.