‘അനിയാ, ആ സ്‌റ്റെതസ്‌കോപ്പ് കളയണ്ട; ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം’; സരിനെ ട്രോളി കോണ്‍ഗ്രസ് നേതാവ്

'Brother, don't throw away that stethoscope; now let's work and live'; Congress leader trolls Sarin

 

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇടതുസ്ഥാനാര്‍ഥിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഡോ.പി സരിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് ഡോ. എസ്.എസ് ലാല്‍. ‘അനിയാ, ഇനി ആ ചിഹ്നം ഉപേക്ഷിച്ചോളൂ. എന്നാൽ ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട. ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം’ എന്നായിരുന്നു ലാലിന്‍റെ കുറിപ്പ്.

Also Read :പാലക്കാടിൽ വിജയിച്ച് രാഹുൽ, ചേലക്കരയിൽ പ്രതീപ്

പ്രചരണത്തിലുടനീളം ലാല്‍ സരിനെതിരെ ആഞ്ഞടിച്ചിരുന്നു. വെറുമൊരു സീറ്റിന്റെ പേരില്‍ തലേദിവസം വരെ വഹിച്ചിരുന്ന ചുമതലകളെല്ലാം ഉപേക്ഷിച്ച് മറുപക്ഷത്തേക്ക് പോകുന്ന സരിനെ എങ്ങനെ സിപിഎമ്മിന് വിശ്വസിക്കാന്‍ കഴിയുമെന്ന് ലാല്‍ ചോദിച്ചിരുന്നു. ലാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.

ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

അനിയാ, ഇനി ആ ചിഹ്നം ഉപേക്ഷിച്ചോളൂ. എന്നാൽ ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട. ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം. ഒരേ തൊഴിൽ പഠിച്ചയാളെന്ന നിലയിൽ അക്കാര്യത്തിൽ ഞാൻ ഇനിയും ഒപ്പമുണ്ട്. രാഷ്ട്രീയം ഒഴിച്ചുള്ള കാര്യങ്ങളിൽ പഴയതുപോലെ എന്നെ ഇനിയും വിശ്വസിക്കാം. ലാലേട്ടാ എന്ന ആ പഴയ വിളിക്കായി ഞാൻ വീണ്ടും കാത്തിരിക്കുന്നു. നമ്മുടെ പാർട്ടി ഓഫീസിൽ ഇനി അനിയനെ കയറ്റൂല. എന്നാൽ പാർട്ടി മാറുന്ന തിരക്കിൽ അവിടെ നിന്ന് എടുക്കാൻ മറന്നുപോയ ഖദർ ഉടുപ്പും മുണ്ടുമൊക്കെ അവിടെത്തന്നെയുണ്ടെന്നറിഞ്ഞു. ആവശ്യമുണ്ടെങ്കിൽ അതൊക്കെ തിരികെ വാങ്ങിത്തരാം.

Leave a Reply

Your email address will not be published. Required fields are marked *