പാർപ്പിടത്തിനും കാർഷിക മേഖലക്കും ഊന്നൽ നൽകി കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് ബജറ്റ്

budget with emphasis on housing and agriculture sector

 

പാർപ്പിടത്തിനും കാർഷിക മേഖലക്കും ഊന്നൽ നൽകി കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത്. 2024-25 ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി.എ. റഹ്മാൻ അവതരിപ്പിച്ചു. 262855494 വരവും,260470579 രൂപ ചെലവും , 238495 രൂപ മിച്ചവും പ്രതീക്ഷിക്കാവുന്നതാണ് ബജറ്റ്.

സമ്പൂർണ ഭവന പദ്ധതി കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ, ശുചിത്വ, കുടിവെള്ള, തെരുവ് വിളക്ക്, യുവജനക്ഷേമ മേഖലകൾക്ക് പ്രാധാന്യം നൽകി. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കൾക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കും. ഭവന നിർമ്മാണ മേഖലക്കായി 572 47 152 കോടി രൂപ വകയിരുത്തി. കാർഷിക മേഖലയിൽ സമ്പൂർണ ആരോഗ്യം ലക്ഷ്യമിട്ടു കൊണ്ട് ജൈവ കൃഷി പ്രോത്സാഹന പദ്ധതികൾക്കായി ഉൽപാദന മേഖലയിൽ 6198622 രൂപയും, സ്ത്രീകളുടെ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട് ജിം ഉപകരണങ്ങൾക്കും, യോഗ പരിശീലനത്തിനും കൂടാതെ സ്വയം പര്യാപ്തരാക്കുവാൻ നാനോ സംരംഭകർക്കുള്ള ധന സഹായവും ഉൾപ്പടെയുള്ള പദ്ധതികൾക്കായി 2542034 രൂപയും, വയോജന പാർക്ക്, വയോജനങ്ങൾക്കുള്ള സഹായോപകരണങ്ങൾ ഉൾപ്പടെയുള്ള വയോജന പദ്ധതികൾക്കും, ഭിന്നശേഷി മേഖലയിലും 4432430 രൂപയുടെ പദ്ധതിക്ക് തുടക്കം കുറിക്കും. ആരോഗ്യ മേഖലയിൽ 60 ലക്ഷം രൂപ വകയിരുത്തി. തൊഴിൽ മേളകളും, നെറ്റ് സീറോ കാർബൺ പദ്ധതികളും നടപ്പിലാക്കും. പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാൾ കെട്ടിട നിർമാണം പൂർത്തീകരിക്കും. കൃഷിഭവൻ, ആയൂർവേദ, ഹോമിയോ, വെറ്റിനറി , ആശുപത്രികളുടെ നവീകരണ പ്രവർത്തികൾ , സ്ത്രീകൾക്കും, പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികൾക്കായി 1,82,69,860 കോടി രൂപ ഉൾപ്പെടുത്തി പദ്ധതികൾ നടപ്പിലാക്കും. ഗ്രാമ പഞ്ചായത്തിനെ ക്ലീൻ ഗ്രീൻ പഞ്ചായത്താക്കുന്നതിൻ്റെ ഭാഗമായി ശുചിത്വ മേഖലയിൽ എം.സി. എഫ് സൗകര്യം മെച്ചപ്പെടുത്തൽ, പൊതു സ്ഥലങ്ങളിൽ മിനി എം.സി. എഫുകൾ സ്ഥാപിക്കുക, സമ്പൂർണ്ണ സോക്പിറ്റ്, കമ്പോസ്റ്റ് പിറ്റ്, ലൈഫ് ഗുണഭോക്താക്കൾക്ക് ടോയ്ലറ്റ്, വിവിധ കുളിക്കടവുകളുടെ പുനരുദ്ധാരണം, കമ്മൂണിറ്റി ടോയ്‌ലറ്റ്, ടേക്ക് എ ബ്രേക്ക് സംവിധാനം തുടങ്ങിയ പദ്ധതികൾക്കായി 2642304 രൂപയും , കുടിവെള്ള പദ്ധതികളായ വിവിധ കിണറുകളുടെ നിർമ്മാണം, വിവിധ കുളങ്ങളുടെ പുനരുദ്ധാരണം, വിവിധ കുടിവെള്ള പദ്ധതികളുടെ അറ്റക്കുറ്റപണി എന്നിവക്കായി 2642304 രൂപയും യുവജനക്ഷേമ മേഖലയിൽ വിവിധ സ്ഥലങ്ങളിൽ ഗ്രൗണ്ടുകൾ നിർമിക്കൽ, സ്ഥലം വാങ്ങൽ , പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും, വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനുമായി സമഗ്ര വിദ്യാഭ്യാസ പദ്ധതികൾ, പ്രഭാത ഭക്ഷണം, വിദ്യാർത്ഥികളുടെ സുരക്ഷക്കായി നീന്തൽ പരിശീലനം, ലൈഫ് ജാക്കറ്റ് അനുബന്ധ ഉപകരണങ്ങൾ വാങ്ങൽ നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബൈസൈകിൾ തുടങ്ങിയ പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്. ശിശു സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ ഭാഗമായി 3793 190 രൂപ ഈ മേഖലയിൽ വകയിരുത്തിയിട്ടുണ്ട്. നിലവിലുള്ള, സ്കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സമ്പൂർണ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന്റെ ഭാഗമായി പുതിയ സ്ട്രീറ്റ് മെയിൻ സ്ഥാപിക്കുകയും പുതിയ വിളക്കുകൾ സ്ഥാപിക്കകയും ചെയ്യും. വെള്ളപൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കും. വിവിധ ഗ്രാമീണ റോഡുകൾ മെച്ചപ്പെടുത്തൽ, കുടിവെള്ള പദ്ധതിക്കായി പൊളിക്കുന്ന റോഡുകൾ നന്നാക്കുന്നതിന് പ്രത്യേക ഫണ്ട് അനുവദിക്കൽ തുടങ്ങിയ പദ്ധതികളും, മുറിഞ്ഞമാട്, കേന്ദ്രീകരിച്ചു ടൂറിസം പദ്ധതിക്ക് വിഹിതം നൽകൽ തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി. സഫിയ ഹുസൈൻ അധ്യക്ഷയായി. സ്ഥിരംസമിതി ചെയർമാൻമാരായ സി.കെ. സഹ് ല മുനീർ, ജംഷീറ ബാനു, അംഗങ്ങളായ, ശഹർബാൻ, ധന്യ ഫ്രാൻസിസ്, വിജയ ലക്ഷ്മി, എം.പി. അബ്ദു റഹ്മാൻ, ഷൈജു, റഫീഖ് ബാബു, തസ്‌ലീന, എം.എം. മുഹമ്മദ്‌, പഞ്ചായത്ത്‌ ഉദ്യോഗസ്ഥരായ സെക്രട്ടറി ശ്രീലത, അക്കൗണ്ടന്റ് ലിനിത,പ്ലാൻ ക്ലർക് ജിന, ടെക്നിക്കൽ അസിസ്റ്റന്റ് ഷിജു തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *