കോട്ടയത്ത് ബസ് തലകീഴായി മറിഞ്ഞു; 40 പേർക്ക് പരിക്ക്

Bus overturns in Kottayam; 40 people were injured

 

കോട്ടയം: തലയോലപ്പറമ്പിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നാൽപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കയാണ്. വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. കോട്ടയം-എറണാകുളം റോഡിൽ തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജങ്ഷനിൽ വളവു വീശി എടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് ബസ് തലകീഴായി മറിയുകയായിരുന്നു. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *