അൽഷിമേഴ്സ് ദിനമാചരിച്ചു
പെരിന്തൽമണ്ണ: എം ഇ എസ് മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗവും പെരിന്തൽമണ്ണ എം ഇ എസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ സൈക്കോളജി വിഭാഗവും ചേർന്ന് 2024 ഒക്ടോബർ 1 ന് അൽഷിമേഴ്സ് ദിനാചരണം നടത്തി. ന്യൂറോളജി വിഭാഗം ഡിഎം Dr. ദിലീപ് കൃഷ്ണൻ പരിപാടി ഉൽഘാടനം ചെയ്തു, അൽഷിമേഴ്സ് രോഗത്തെയും, അൽഷിമേഴ്സ് രോഗബാധിതരായ വ്യക്തികളെ പരിചരിക്കേണ്ട രീതിയെപ്പറ്റിയും സംസാരിച്ചു. കോളജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ Dr. C സൈദലവി അധ്യക്ഷനായി. സൈക്കോളജി വിഭാഗം ഹെഡ് Ms. ഫാത്തിമാത്തുൽ സാബിറ സ്വാഗതം പറഞ്ഞു. Iqac കോഓർഡിനേറ്റർ ആശംസയും അധ്യാപിക ഫാത്തിമ ഷെറിൻ നന്ദിയും അറിയിച്ചു